KeralaLatest NewsNews

ചെറുക്കൻ വീട്ടുകാരുടെ ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടു: അവശയായ യുവതി ആശുപത്രിയിൽ

നാദാപുരം : പെണ്ണുകാണാൻ വന്ന ചെറുക്കൻ വീട്ടുകാർ വീട്ടിനുള്ളിലെ മുറിയിൽ കയറി പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി പരാതി. ചെറുക്കൻ വീട്ടുകാരുടെ ചോദ്യം ചെയ്യലിൽ അവശയായ യുവതിക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു.

വാണിമേൽ ഭൂമിവാതുക്കൽ അങ്ങാടിക്കടുത്ത് വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. രണ്ടുദിവസം മുമ്പ് കല്യാണച്ചെക്കനും സഹോദരനും സഹോദരിയും വീട്ടിലെത്തി പെൺകുട്ടിയെ കണ്ടിരുന്നു. ഇവർക്ക് പെണ്ണിനെ ഇഷ്ടമായതോടെ വെള്ളിയാഴ്ച ഇരുപത്തഞ്ചോളം സ്ത്രീകളടങ്ങുന്ന സംഘം വാണിമേലിലെ വീട്ടിലെത്തി. തുടർന്ന് സ്ത്രീകൾ ഒന്നിച്ച് മുറിയിൽ കയറി യുവതിയുമായി സംസാരിച്ചു. ബിരുദവിദ്യാർഥിയായ യുവതിയെ കതകടച്ചാണ് ഒരു മണിക്കൂറിലധികം ചോദ്യം ചെയ്യലിന്
വിധേയയാക്കിയത്.

തുടർന്ന് വീട്ടിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച ശേഷം കല്യാണച്ചെക്കന്റെ അടുത്ത് ഒന്നുകൂടി ആലോചിക്കണമെന്ന് ബന്ധുക്കൾ പറഞ്ഞതോടെയാണ് രംഗം വഷളായത്. യുവാവിന്റെ ബന്ധുക്കളുടെ നിലപാടും മകളുടെ അവസ്ഥയും കണ്ടതോടെ ഗൃഹനാഥൻ സംഘത്തിലുള്ളവർക്കെതിരെ രംഗത്തെത്തി. ആരെയും പുറത്തുവിടില്ലെന്ന് പറഞ്ഞ അദ്ദേഹം വീടിന്റെ ഗേറ്റടച്ചു.

Read Also   :  കൂ​ട്ടു​കാ​ർ​ക്കൊ​പ്പം പെ​രി​യാ​റി​ൽ നീ​ന്തു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​പോ​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

ഒടുവിൽ നാട്ടുകാർ ഇടപെട്ടതോടെ സ്ത്രീകളെ വിട്ടയ്ക്കുകയും ഒപ്പമുണ്ടായിരുന്ന രണ്ട് പുരുഷന്മാരെ രണ്ട് മണിക്കൂറോളം വീട്ടിൽ ബന്ദിയാക്കി വെയ്ക്കുകയും ചെയ്തു. സംഘമെത്തിയ കാറുകളിൽ ഒന്ന് വിട്ടുകൊടുത്തില്ല. പെണ്ണുകാണൽ ചടങ്ങിന്റെ പേരിൽ നടക്കുന്ന ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കണമെന്ന ഉദ്ദേശ്യത്തിലാണ് കടുത്ത നടപടിയിലേക്ക് നീങ്ങേണ്ടി വന്നതെന്നാണ് പെൺകുട്ടിയുടെ പിതാവിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button