അബുദാബി: വ്യക്തിഗത സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. യുഎഇ പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. നിയമലംഘകർക്ക് കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് തടവും 50,000 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
2021 ലെ ഫെഡറൽ സൈബർ നിയമം അനുസരിച്ച് സ്വദേശികളുമായോ യുഎഇയിലെ താമസക്കാരുമായോ ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങൾ (ഡേറ്റ) ശേഖരിക്കാനോ സൂക്ഷിക്കാനോ കൈമാറാനോ പ്രചരിപ്പിക്കാനോ പാടില്ലെന്നാണ് നിർദ്ദേശം. ഇതുസംബന്ധിച്ച് ജനങ്ങൾക്ക് സമൂഹ മാദ്ധ്യമങ്ങളിൽ ബോധവത്ക്കരണം നൽകാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
Read Also: ഉക്രൈൻ അതിർത്തിക്കു സമീപം ബ്ലഡ്ബാങ്കുകളെത്തിച്ച് റഷ്യ : യുദ്ധം ആസന്നമെന്ന് സൂചന
Post Your Comments