ലക്‌നൗ: സംസ്ഥാനത്ത് എക്സിറ്റ് പോളുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന വ്യാപകമായി എല്ലാ വിധ എക്സിറ്റ് പോളുകള്‍ക്കും നിരോധനമേര്‍പ്പെടുത്തിയാതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഫെബ്രുവരി 10 ന് രാവിലെ 7.00 മുതല്‍ മാര്‍ച്ച് 7 ന് വൈകുന്നേരം 6.30 വരെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ എക്സിറ്റ് പോളുകളും നിരോധിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവിറക്കിയത്.
Read Also: അവശനിലയിലായ ഇന്ത്യൻ യുവതിയ്ക്ക് സഹായ ഹസ്തവുമായി ദുബായ് പോലീസ്: ഹെലികോപ്ടറിൽ ആശുപത്രിയിലെത്തിച്ചു
ഈ കാലയളവില്‍ എക്സിറ്റ് പോളുകള്‍ നടത്തുന്നതും അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതും പരസ്യപ്പെടുത്തുന്നതും കുറ്റകരമാണെന്ന് യുപി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അജയ് കുമാര്‍ ശുക്ല അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു .
Post Your Comments