PathanamthittaLatest NewsKeralaNattuvarthaNews

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ച് എ​ൻ​ഗേ​ജ്മെ​ന്‍റ് പാ​ർ​ട്ടി : മൂ​ന്ന് പേ​ർ​ക്കെ​തി​രെ കേസ്, ഒരാൾ അറസ്റ്റിൽ

റാ​ന്നി സ്വ​ദേ​ശി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള വി​രു​ന്ന് പാ​ർ​ട്ടി​യാ​ണ് കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ച് ന​ട​ത്തി​യ​ത്

ചി​ങ്ങ​വ​നം: സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ച് എ​ൻ​ഗേ​ജ്മെ​ന്‍റ് പാ​ർ​ട്ടി ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒരാൾ അറസ്റ്റിൽ. മൂ​ന്ന് പേ​ർ​ക്കെ​തി​രെ പൊലീസ് കേ​സെ​ടുക്കുകയും ചെയ്തു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആണ് സംഭവം. റാ​ന്നി സ്വ​ദേ​ശി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള വി​രു​ന്ന് പാ​ർ​ട്ടി​യാ​ണ് കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ച് ന​ട​ത്തി​യ​ത്. ഹോ​ട്ട​ൽ പ​രി​ധി​യി​ലു​ള്ള പൊലീ​സ് സ്റ്റേ​ഷ​ൻ, ഹെ​ൽ​ത്ത്, മു​ൻ​സി​പ്പാ​ലി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ട്ടി ന​ട​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് രേ​ഖാ​മൂ​ലം അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നി​ല്ല.

Read Also : 12 മണിക്കൂറിനിടെ കശ്മീരിൽ നടന്നത് രണ്ട് ഏറ്റുമുട്ടലുകൾ: അഞ്ച് പാക് ഭീകരരെ വകുവരുത്തി സൈന്യം

സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തിയ ചി​ങ്ങ​വ​നം പൊ​ലീ​സ് ആണ് ന​ട​പ​ടി സ്വീ​ക​രി​ച്ചത്. പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച വ​ധു​വി​ന്‍റെ പി​താ​വ്, ഹോ​ട്ട​ൽ മാ​നേ​ജ​ർ, ബാ​ങ്ക​റ്റ് മാ​നേ​ജ​ർ എ​ന്നി​വ​ർ​ക്കെ​തിരെയാ​ണ് പൊലീസ് കേ​സെ​ടു​ത്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button