ThiruvananthapuramKeralaNattuvarthaNews

സി.പി.ഐ മന്ത്രിമാർക്ക്​ മുഖ്യമന്ത്രിയെ ഭയം : രൂക്ഷ വിമർശനവുമായി രമേശ്‌ ചെന്നിത്തല

ആലപ്പുഴ: സി.പി.ഐ മന്ത്രിമാർക്ക്​ മുഖ്യമന്ത്രിയെ ഭയമാണെന്ന്​ മുൻ ​പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. സംസ്ഥാനത്ത്​ ഇപ്പോൾ മന്ത്രിമാരില്ല. മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണുള്ളത്​. ലോകായുക്തയുടെ സുപ്രധാന ഓർഡിനൻസ്​ വന്നപ്പോൾ സി.പി.ഐ മന്ത്രിമാർ ആരും മിണ്ടിയില്ല. സി.പി.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞത്​ അവരോട്​ ചോദിക്കണമെന്നാണ്​. ഇക്കാര്യം മന്ത്രിസഭ യോഗത്തിൽ ചർച്ചചെയ്തില്ലെന്നതിന്‍റെ ഉദാഹരണമാണിതെന്ന്​ രമേശ്​ ആലപ്പുഴയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Also Read : കോവിഡ് വ്യാപനത്തിനിടയിലും നേട്ടം: എണ്ണയിതര വ്യാപാരത്തിൽ വർധവുമായി അബുദാബി

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദുബൈ യാത്ര വെട്ടിച്ചുരുക്കി കേരളത്തിലേക്ക്​ മടങ്ങണം. നേരത്തേ പരിപാടി നിശ്ചയിക്കാതെ ഒമ്പതുദിവസം ദുബൈയിൽ കഴിയുന്നതിന്‍റെ കാരണം ആർക്കുമറിയില്ല. സംസ്ഥാനത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന അതിഗുരുതര കോവിഡ്​ സാഹചര്യങ്ങളെ നിയന്ത്രിക്കാൻ മടങ്ങിവന്ന്​ പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം.

ലോകായുക്ത വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ഓ‍ർഡ‍ിനൻസ് നിയമസഭയോടുള്ള അവഹേളനമാണ്​. പൊതുസമൂഹം ഓർഡിനൻസിനോട് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button