കിഴങ്ങുവര്‍ഗമായ ക്യാരറ്റ് ആരോഗ്യ ഗുണങ്ങൾ ഒട്ടേറെയുള്ള ഒരു പച്ചക്കറിയാണ്. ക്യാരറ്റില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുമുണ്ട്. ക്യാരറ്റിന് നിറം നല്കുന്ന ആന്റി ഓക്സിഡന്റായ ബീറ്റാ കരോട്ടിനാണ് ക്യാരറ്റിനെ ഇത്രയുമേറെ ഗുണമുള്ളത് ആക്കുന്നത്.
ക്യാരറ്റിലെ ബീറ്റാ കരോട്ടിന്‍ ശരീരത്തിലെത്തുമ്പോള്‍ വിറ്റാമിന്‍ എ ആയി മാറും. വിറ്റാമിന്‍ എ, ല്യൂട്ടിന്‍, സിയാക്സാന്തിന്‍ തുടങ്ങിയ പോഷകങ്ങള്‍ കാഴ്ചശക്തിയും കണ്ണിന്റെ ആരോഗവും മെച്ചപ്പെടുത്തുവാന്‍ സഹായിക്കുന്നു.
ക്യാരറ്റിലെ ആന്റി ഓക്സിഡന്റുകള്‍ ചീത്ത കൊളസ്‌ട്രോള്‍ കുറച്ച്, ഹൃദയാരോഗ്യം സംരക്ഷിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ആന്റി ഓക്സിഡന്റുകളുടെ കലവറയായതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും നാരുകളാല്‍ സമൃദ്ധമായതിനാല്‍ മലബന്ധം അകറ്റാൻ സഹായിക്കുകയും ചെയ്യും.
Post Your Comments