അബുദാബി: വെള്ളിയാഴ്ച്ച യുഎഇ സർക്കാർ വിതരണം ചെയ്തത് 31,808 കോവിഡ് ഡോസുകൾ. ആകെ 23,477,676 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Read Also: ഗുരുവായൂർ ഉത്സവത്തിന് പാചകത്തിന് ബ്രാഹ്മണരെ വേണമെന്ന് പരസ്യം: സോഷ്യൽ മീഡിയയിൽ വിമർശനം
യുഎഇയിലെ ജനസംഖ്യയിലെ 91 ശതമാനത്തിലധികം പേരും വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം 2,545 പുതിയ കോവിഡ് കേസുകളാണ് വെള്ളിയാഴ്ച്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. 1,320 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള 2 മരണങ്ങളാണ് വെള്ളിയാഴ്ച്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തത്.
8,38,384 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,55,670 പേർ രോഗമുക്തി നേടി. 2,234 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 80,480 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 490,562 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Read Also: സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നത് ശീലം: ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി
0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
Read Also: തലയിൽ പേൻ മണ്ണുപോലെയായി: തല ചീകിയിട്ട് മാസങ്ങൾ, 7 വയസുകാരിയുടെ തലയിൽ മുറിവുകളും: ഡോക്ടർ പോലും ഞെട്ടി
Post Your Comments