ലക്‌നൗ : മുഹൂര്‍ത്ത സമയത്ത് വരണമാല്യം വലിച്ചെറിഞ്ഞ വരനെ വിവാഹം കഴിക്കാനാകില്ലെന്ന് വധു . ഉത്തര്‍പ്രദേശിലെ ഔറയ്യ ജില്ലയിലെ ബിധുന കോട്വാലിയിലെ നവീന്‍ ബസ്തിയിലാണ് സംഭവം.
മുഹൂര്‍ത്തസമയത്ത് വരന്‍ വരണമാല്യം എടുത്ത് എറിഞ്ഞതാണ് യുവതിയെ വിഷമിപ്പിച്ചത് . തുടര്‍ന്ന് വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ച് വധു മണ്ഡപത്തില്‍ നിന്ന് ഇറങ്ങുകയായിരുന്നു .വധുവിനെ അനുനയിപ്പിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും യുവതി തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു.
വധു വിവാഹത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇരു വീട്ടുകാരും തമ്മില്‍ തര്‍ക്കവും ഉണ്ടായി. എല്ലാവരും വധുവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മനസ്സ് മാറ്റാനും തയ്യാറായില്ല.
സംഭവമറിഞ്ഞ വരന്റെ വീട്ടുകാര്‍, വധു വിവാഹത്തിന് തങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് സംഭവങ്ങള്‍ ഉണ്ടായതെന്ന് പറഞ്ഞു . എന്നാല്‍ താന്‍ മാല എറിഞ്ഞിട്ടില്ലെന്നും തന്റെ സഹോദരി ഭര്‍ത്താവും, മകനും ഒപ്പമുണ്ടായിരുന്നതിനാലാണ് വിവാഹ ചടങ്ങുകള്‍ നടത്താന്‍ വധു വിസമ്മതിച്ചതെന്നുമാണ് വരന്‍ ആകാശ് പറഞ്ഞത്.
Post Your Comments