ലാഹോർ: സർക്കാരിനോട് പബ്ജി നിരോധിക്കണമെന്ന ആവശ്യമായി പാകിസ്ഥാൻ പോലീസ്. വീഡിയോ ഗെയിമിന് അടിമപ്പെട്ട യുവാവ് അമ്മയെയും സഹോദരങ്ങളെയും വെടിവെച്ചു കൊന്ന സംഭവത്തോടെയാണ് പബ്‌ജി പോലെയുള്ള വീഡിയോ ഗെയിമുകൾ നിരോധിക്കാൻ പാകിസ്ഥാൻ സർക്കാരിനോട് പോലീസ് ആവശ്യപ്പെട്ടത്. പഞ്ചാബ് പ്രവിശ്യയിലെ ലാഹോർ ജില്ലയിലാണ് സംഭവം നടന്നത്.
ഇത്തരം വീഡിയോ ഗെയിമുകൾ കളിച്ച് യുവാക്കൾ രാജ്യത്ത് അക്രമം നടത്താൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് അവരെ ഇതിൽ നിന്നും രക്ഷിക്കാൻ ഗെയിമുകൾ നിരോധിക്കണമെന്നും പഞ്ചാബ് പോലീസ് മേധാവി പറഞ്ഞു. അലി സൈൻ എന്ന യുവാവാണ് തന്റെ അമ്മയും രണ്ട് സഹോദരിമാരെയും വെടിവെച്ചു കൊന്നത്. ഈ സംഭവത്തിൽ, പ്രതിയെ ഇതുവരെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല.
ഈ ഗെയിം കളിച്ച് യുവാക്കളുടെ മനോനില തകരാറിലാവുകയാണെന്നും അവർ എന്ത് ചെയ്യാനും മടിക്കാത്തവരായി മാറുകയാണെന്നും പോലീസ് വ്യക്തമാക്കി. പ്രതിയെ കണ്ടുപിടിക്കാനുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. കുറ്റവാളിയെ കണ്ടുപിടിച്ച് നിയമത്തിന്റെ മുന്നിൽ കൊണ്ടു വരുമെന്നും, തക്കതായ ശിക്ഷ നൽകുമെന്നും പോലീസ് പറഞ്ഞു.
Post Your Comments