കുഞ്ഞുങ്ങളിൽ ഇപ്പോൾ സ്ഥിരമായി കണ്ട് വരുന്ന ഒന്നാണ് ഡയപ്പര്‍ ഉപയോഗം മൂലമുണ്ടാകുന്ന അലര്‍ജിയും ചൊറിച്ചിലും. രക്ഷിതാക്കളുടെ എളുപ്പത്തിന് വേണ്ടിയാണ് ഡയപ്പർ സ്ഥിരമായി ഉപയോഗിക്കുന്നത്. എന്നാൽ അത് കുഞ്ഞുങ്ങളിൽ അസ്വസ്ഥതയുണ്ടാക്കുന്നു. ഡയപ്പർ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ കുഞ്ഞുങ്ങളിൽ പലതരത്തിലുള്ള അസുഖങ്ങളാണ് ഉണ്ടാകുന്നത്. എന്നാൽ, ഡയപ്പർ മൂലമുള്ള പ്രശ്നം പരിഹരിക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാൻ കഴിയുന്ന ചില മാര്‍ഗ്ഗങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.
കടുകെണ്ണ കുഞ്ഞുങ്ങളിലുണ്ടാകുന്ന അലർജിയും ചൊറിച്ചിലും മാറ്റാൻ സഹായിക്കുന്നു.കടുകെണ്ണ ചെറുതായി ചൂടാക്കിയ ശേഷം കുഞ്ഞുങ്ങളുടെ പിൻഭാഗത്ത് പുരട്ടുന്നത് ഏറെ നല്ലതാണ്. ആഴ്ച്ചയിൽ രണ്ട് തവണയെങ്കിലും പുരട്ടാൻ ശ്രമിക്കുക.
വിന്നാഗിരി കുഞ്ഞുങ്ങളിലെ ത്വക്ക് രോഗങ്ങൾ മാറ്റാൻ ഏറെ ഗുണകരമാണ്. ചെറുചൂടുവെള്ളത്തിൽ ഒരു സ്പൂൺ വിന്നാഗിരി ഒഴിക്കുക.അഞ്ച് മിനിറ്റ് കഴിഞ്ഞ് വേണം ശരീരത്തിൽ പുരട്ടാൻ.
Read Also : സംസ്ഥാനത്ത് നാളെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ: അറിയേണ്ടതെല്ലാം
കുളിപ്പിക്കുന്ന വെള്ളത്തിൽ ഒരു നുള്ള് ബേക്കിംങ് സോഡ ഇടുന്നത് അണുക്കൾ ഇല്ലാതാക്കാൻ സഹായിക്കും.
മുട്ടയുടെ വെള്ള കുഞ്ഞുങ്ങളിലെ ചുവന്നപ്പാടുകൾ മാറ്റാൻ സഹായിക്കും. കുഞ്ഞുങ്ങളിലെ ചർമ്മം കൂടുതൽ ലോലമാകാൻ മുട്ടയുടെ വെള്ള ഉത്തമമാണ്.
കുഞ്ഞുങ്ങൾക്ക് വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. വരണ്ട ചർമ്മ ഇല്ലാതാകാൻ ഇത് സഹായിക്കുന്നു.കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതിന് അരമണിക്കൂർ മുമ്പേ വെളിച്ചെണ്ണം ശരീരത്തിൽ പുരട്ടാൻ ശ്രമിക്കുക. ഡയപ്പർ ഉപയോഗിച്ച് ചൊറിച്ചിലുള്ള ഭാഗത്ത് വെളിച്ചെണ്ണ സ്ഥിരമായി പുരട്ടാം.
Post Your Comments