ThiruvananthapuramLatest NewsKeralaNattuvarthaNewsCrime

സർട്ടിഫിക്കറ്റിന് വിദ്യാർത്ഥിയിൽ നിന്ന് ആവശ്യപ്പെട്ടത് ഒന്നര ലക്ഷം രൂപ : എംജി സർവകലാശാല സെക്ഷൻ അസിസ്റ്റന്റ് പിടിയിൽ

കോട്ടയം : എംബിഎ സർട്ടിഫിക്കറ്റ് നൽകുന്നതിനു കൈക്കൂലി വാങ്ങിയ എംജി സർവകലാശാല സെക്ഷൻ അസിസ്റ്റന്റ് അറസ്റ്റിൽ. ആർപ്പൂക്കര സ്വദേശിനി എൽസി സിജെ ആണ് വിജിലൻസിന്റെ പിടിയിലായത്.

Also Read : ബജറ്റിന് ദിവസങ്ങൾ മാത്രം ബാക്കി, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ച് കേന്ദ്രം: ഡോ. വി. അനന്ത നാഗേശ്വര ചുമതലയേറ്റു

എംബിഎ മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റിനുമായി കൈക്കൂലി വാങ്ങിതിനാണ് അറസ്റ്റ്. പത്തനംതിട്ട സ്വദേശിയായ വിദ്യാർത്ഥിയിൽ നിന്ന് ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ബാങ്ക് വഴി ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റികയും ചെയ്തു.

ബാക്കി തുകയിൽ 15000 രൂപ സർവകലാശാല ഓഫീസിൽ വച്ച് കൈപ്പറ്റിയപ്പോഴാണ് അറസ്റ്റ് നടന്നത്. വിജിലൻസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സർവകലാശാലയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button