നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് പോലീസ് നടൻ ദിലീപിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ദിലീപിനെ കുടുക്കുക എന്ന ഉദ്ദേശമാണ് പോലീസിനുള്ളതെന്ന ആരോപണം ഉയരുന്നു. കേസിൽ ദിലീപിനെ കസ്റ്റഡിയിൽ വാങ്ങി വിചാരണ കോടതി ജഡ്ജ് മാറുന്നത് വരെ കേസ് തള്ളിക്കൊണ്ട് പോവുക എന്നതാണ് പ്രോസിക്യൂഷന്റെയും പോലീസിന്റെയും ഉദ്ദേശമെന്ന് രാഹുൽ ഈശ്വർ. ഇതിനായി പോലീസിന്റെ കഥയും സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ തിരക്കഥയുമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ഒരു ചാനൽ ചർച്ചയ്ക്കിടെ വ്യക്തമാക്കി.
ബാലചന്ദ്ര കുമാര്‍ വെറുതെ ഓരോന്ന് തള്ളുകയാണെന്നും തള്ളൽ കഥയിൽ അയാൾ അവസാനം ഉൾപ്പെടുത്തിയത് കാവ്യ മാധവനെ ആണെന്നും രാഹുൽ ഡഡസ്വർ പറയുന്നു. തന്റെ കഥയ്ക്ക് കൂടുതല്‍ എരിവ് ചേര്‍ക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ കാവ്യ മാധവനേയും ചേര്‍ത്ത് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. രാഷ്ട്രീയ നേതാവിന് 50 ലക്ഷം കൊടുക്കുന്നത് ഇവര്‍ കണ്ടിട്ടുണ്ടോ എന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു.
Also Read:ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗില്‍ ഇന്ന് കലാശപ്പോരാട്ടം
‘ബാലചന്ദ്ര കുമാര്‍ ആദ്യം ഇത്തരം കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഒരു ഉപകരണമുണ്ട്. അതില്‍ നിന്ന് മറ്റൊരു ഡിവൈസിലേക്ക് വിവരങ്ങള്‍ മാറ്റുകയായിരുന്നു. ഇതില്‍ നിന്നുളള ഓഡിയോ ആണ് പോലീസിന് കൊടുത്തിരിക്കുന്നത് എന്ന് ബാലചന്ദ്ര കുമാര്‍ തന്നെ പറയുന്നു. ആദ്യം റെക്കോര്‍ഡ് ചെയ്ത ഉപകരണം ഇല്ലെന്ന് പറയുന്നു. അത് നിയമപരമായി പ്രധാനപ്പെട്ടതാണ്. ഇത്രയും ദിവസം അന്വേഷിച്ചിട്ടും ദിലീപിനെതിരെ എന്താണ് കിട്ടിയത്. ദിലീപിനെതിരെ എന്തെങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ പോലീസ് വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം എന്ന് ആവശ്യപ്പെടില്ലല്ലോ’, രാഹുൽ ഈശ്വർ ചോദിക്കുന്നു.
പോലീസിന്റെ തന്ത്രം ഏതെങ്കിലും രീതിയില്‍ ദിലീപിനെ കസ്റ്റഡിയില്‍ വാങ്ങി, കൂടുതല്‍ അന്വേഷണം ഉണ്ടെന്ന് വരുത്തുക എന്നതാണ്. ശേഷം വിചാരണ കോടതി ജഡ്ജ് മാറുന്നത് വരെ കേസ് തള്ളിക്കൊണ്ട് പോവുകയും മറ്റൊരു ജഡ്ജിയെ ഏല്‍പ്പിക്കുകയും ചെയ്യുക എന്നൊരു പദ്ധതിയും ഇവർക്കുണ്ടെന്ന് രാഹുൽ ഈശ്വർ ചൂണ്ടിക്കാട്ടുന്നു.
‘കഴിഞ്ഞ ദിവസം രാവിലെ 8 മണിക്ക് മുന്‍പ് വലിയതെന്തോ സംഭവിക്കും എന്നാണ് ബൈജു കൊട്ടാരക്കര പറഞ്ഞത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. 50 ലക്ഷം രൂപ ഒരാള്‍ക്ക് കൊടുത്തു എന്നൊക്കെ ചുമ്മ് അങ്ങ് പറയുന്നു. ഇതുവരെ ദിലീപ് മാത്രമേ ഉണ്ടായിരുന്നുളളൂ. കൂടുതല്‍ എരിവ് ചേര്‍ക്കാനായി കാവ്യാ മാധവനെ കൂടി ചേര്‍ത്ത് പറയുന്നു. കാവ്യയെ കൂടി ഇതിലേക്ക് കൊണ്ട് വരണം എന്നതാണ് ഇതിന് പിന്നിലെ ഉദ്ദേശം. ദിലീപും കാവ്യയും എത്രയോ പേരെ കാണാന്‍ പോവുകയും ഫോട്ടൊ എടുക്കുകയും ചെയ്യുന്നതാണ്. ഈ 50 ലക്ഷം രൂപ കൊടുക്കുന്നത് ഇവര്‍ കണ്ടതാണോ. ചുമ്മാ അങ്ങ് ഓരോന്ന് അടിച്ചിറക്കുകയാണ്. രണ്ട് സൂപ്പര്‍സ്റ്റാറുകളില്‍ ഒരാള്‍ തനിക്ക് മെസ്സേജ് അയച്ചു എന്നാണ് ബാലചന്ദ്ര കുമാര്‍ പറഞ്ഞത്. എത്ര തന്ത്രപരമായ കള്ളമാണത്. നമ്മളാരും മോഹന്‍ലാലിനെയോ മമ്മൂട്ടിയേയോ വിളിച്ച് ചോദിക്കാന്‍ പോകുന്നില്ല. പോലീസിന്റെ കഥയാണ് ബാലചന്ദ്ര കുമാര്‍ പറയുന്നത്’, രാഹുൽ ഈശ്വർ വ്യക്തമാക്കി.
Post Your Comments