KeralaLatest NewsIndiaNews

‘ജെയിംസ് ബോണ്ട് സിനിമയെ വെല്ലുന്ന കഥ, മലയാളി പൊട്ടന്മാരല്ല’: ബാലചന്ദ്രകുമാറിന്റെ വാദങ്ങളെ പൊളിച്ചടുക്കി സജി നന്ത്യാട്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി സംവിധായകൻ ബാലചന്ദ്ര കുമാർ രംഗത്ത് വന്നതോടെയാണ് ദിലീപിനെതിരെ പോലീസ് വീണ്ടും കേസെടുത്തത്. അതിലെ വാദപ്രതിവാദങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ദിലീപിനെതിരെ കള്ളക്കഥയാണ് ബാലചന്ദ്രകുമാർ നടത്തിയതെന്ന് നിർമാതാവ് സജി നന്ത്യാട്ട് പറയുന്നു.

‘ദിലീപ് മാടപ്രാവ് ആണെന്നല്ലല്ലോ ഞങ്ങൾ പറഞ്ഞത്, ദിലീപിനെ നിർമല ഹൃദയനാക്കാൻ അല്ലല്ലോ ഞങ്ങൾ ഇതൊക്കെ പറയുന്നത്. ഞങ്ങൾ കേസിനെ കുറിച്ച് മാത്രമാണ് പറയുന്നത്’, നിർമാതാവ് സജി നന്ത്യാട്ട് ഒരു ചാനൽ ചർച്ചയ്ക്കിടെ വിമർശിച്ചു.

Also Read:ഫോണുകൾ പൊലീസിന് കൊടുക്കണ്ട, കോടതിയിൽ ഹാജരാക്കിയാൽ മതി: ഹൈക്കോടതിയിൽ ഇന്ന് നടന്ന യഥാർത്ഥ കാര്യങ്ങൾ

ദിലീപിനെ കുടുക്കാനായി ജെയിംസ് ബോണ്ട് സിനിമയെ പോലും വെല്ലുന്ന തിരക്കഥ ഉണ്ടാക്കിയാണ് ബാലചന്ദ്ര കുമാർ കളത്തിലിറങ്ങിയിരിക്കുന്നത് എന്ന് സജി നന്ത്യാട്ട് പറയുമ്പോൾ അതിനെ സാധൂകരിക്കുന്ന നിരവധി സംഭവങ്ങൾ അടുത്തിടെ ഉണ്ടായി. ഓരോ ചാനലുകളിലും കയറിയിറങ്ങി ബാലചന്ദ്ര കുമാർ നടത്തുന്ന പുതിയ പുതിയ ആരോപണങ്ങൾ നട്ടാൽ കിളയ്ക്കാത്ത നുണയല്ലേ എന്ന് ആർക്കെങ്കിലും തോന്നിയാൽ തെറ്റുപറയാനാകില്ല. സമാനതകളില്ലാത്ത സംഭവങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് വിദഗ്ധർ തന്നെ ചൂണ്ടിക്കാണിക്കുന്നു.

‘ദിലീപിനെ കുടുക്കാനായി ജെയിംസ് ബോണ്ട് സിനിമയെ പോലും വെല്ലുന്ന തിരക്കഥ ഉണ്ടാക്കിയിരിക്കുകയാണ്. ഡോൺ ആണ്, വി ഐ പി ഉണ്ട്, മാഫിയ ആണ് തുടങ്ങിയ ഇല്ലാത്ത കഥകൾ പറഞ്ഞ് പൊതുസമൂഹത്തിന് മുന്നിൽ ദിലീപിനെ ഒരു ഭീകരനായി ചിത്രീകരിക്കുകയാണ് അയാൾ ചെയ്യുന്നത്. മലയാളികൾ എന്താ പൊട്ടന്മാർ ആണോ? ഇയാൾ പറയുന്ന കഥയൊക്കെ ആര് വിശ്വസിക്കാനാണ്? ഫോൺ പൊലീസിന് കൊടുത്താൽ അതിൽ കൃത്രിമത്വം കാണിക്കാൻ സാധ്യതയുണ്ട്, ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട് എന്ന് ദിലീപ് സംശയം പ്രകടിപ്പിക്കുന്നത് എന്താണ് തെറ്റ്?’, സജി ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button