
അഴിമതിയോടുള്ള സി.പി.എം നിലപാടിലെ കാപട്യമാണ് ലോകായുക്ത ഭേദഗതിയിലൂടെ പുറത്തുവന്നിരിക്കുന്നത് എന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ വി. മുരളീധരൻ. ലോക്പാൽ സമരകാലത്തും അതിന് ശേഷം അഴിമതിക്കെതിരായ സമരങ്ങളുടെ കാലത്തും സി.പി.എമ്മിന്റെ നേതാക്കന്മാർ അഴിമതിയോടുള്ള അസഹിഷണുതയുടെ വക്താക്കൾ ആയിട്ടാണ് രംഗത്ത് വന്നിരുന്നത്. പക്ഷെ ഇപ്പോൾ സി.പി.എമ്മിന്റെ തനിനിറം പുറത്തുവന്നിരിക്കുകയാണ്. ലോകായുക്ത നിയമത്തിൽ ഭേദഗതി വേണ്ടെന്നാണ് ബി.ജെ.പി നിലപാടെന്നും വി. മുരളീധരൻ പറഞ്ഞു.
Also Read : സംസ്ഥാനത്ത് നാളെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ: അറിയേണ്ടതെല്ലാം
സി.പി.എം പണ്ട് ഏതുകാര്യത്തിനും കുറ്റം പറഞ്ഞിരുന്നത് അമേരിയ്ക്കയെ ആണ് എന്നാൽ കഴിഞ്ഞ ഏഴുകൊല്ലമായിട്ട് ഏതുകാര്യത്തിനും കുറ്റം ചാർത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തലയിലാണെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.
Post Your Comments