COVID 19corona positive storiesLatest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 4,474 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 4,474 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,445 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് വെള്ളിയാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: ഗുരുവായൂർ ഉത്സവത്തിന് പാചകത്തിന് ബ്രാഹ്മണരെ വേണമെന്ന് പരസ്യം: സോഷ്യൽ മീഡിയയിൽ വിമർശനം

6,75,471 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6,26,532 പേർ രോഗമുക്തി നേടി. 8,931 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 869 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. 56,551,105 കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: തലയിൽ പേൻ മണ്ണുപോലെയായി: തല ചീകിയിട്ട് മാസങ്ങൾ, 7 വയസുകാരിയുടെ തലയിൽ മുറിവുകളും: ഡോക്ടർ പോലും ഞെട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button