Latest NewsNewsIndia

മകന്‍ അയല്‍വാസിയായ പെണ്‍കുട്ടിയുമായി ഒളിച്ചോടി: അമ്മയെ സാരിഅഴിച്ചുമാറ്റി അപമാനിച്ച് ആള്‍ക്കൂട്ടം

വിരുദുനഗര്‍ : മകന്‍ കാമുകിയുമായി ഒളിച്ചോടിയതിന് അമ്മയെ അപമാനിച്ച് ആള്‍ക്കൂട്ടം. 45-കാരിയായ മീനാക്ഷി എന്ന സ്ത്രീയെ സാരി അഴിച്ചുമാറ്റിയും വഴിയരികിലെ മരക്കുറ്റിയില്‍ കെട്ടിയിട്ടുമാണ് ആള്‍ക്കൂട്ടം അപമാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 14- പേര്‍ക്കെതിരെ കേസ് എടുത്തതായും രണ്ടുപേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ അറുപ്പുകോട്ടൈയിലാണ് സംഭവം നടന്നത്. മീനാക്ഷിയുടെയും രാമചന്ദ്രന്റെയു മകനാണ് 24-കാരനായ ശക്തിശിവ. യുവാവ് അയല്‍വാസിയായ 19-കാരിയുമായി പ്രണയത്തിലാവുകയും ഇരുവരും ഒളിച്ചോടുകയും ചെയ്തു. ജനുവരി 22-നാണ് ഇവര്‍ നാടുവിട്ടത്. ചെന്നൈയിലെ അരി മില്ലിലാണ് ശക്തിശിവ ജോലി ചെയ്യുന്നത്.

Read Also  :  പുതിയ റേഞ്ച് റോവര്‍ എസ്‌വി എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

ഇരു വീട്ടുകാരും നാട്ടുകാരും യുവാവിനെയും പെണ്‍കുട്ടിയെയും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച വൈകീട്ട് പെണ്‍കുട്ടിയുടെ അമ്മ ആര്‍ സുധയുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ യുവാവിന്റെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. മീനാക്ഷിയെ വീട്ടില്‍നിന്നു വലിച്ചിഴച്ച്, സാരി വലിച്ചുകീറിയ അവര്‍ ഒരു കുറ്റിയില്‍ കെട്ടിയിട്ടു. വടി കൊണ്ട് അടിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button