ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ ഏറെ അനുഭവിച്ചത് ഓള്‍റൗണ്ടര്‍മാരായ ഹര്‍ദിക് പാണ്ഡ്യയുടേയും സ്പിന്നര്‍ രവീന്ദ്ര ജഡേജയുടേയും അഭാവമാണ്. പകരക്കാരനായി ടീമിലെത്തിയ വെങ്കിടേഷ് അയ്യര്‍ക്ക് പരമ്പരയിലെ മൂന്നില്‍ രണ്ടു മത്സരങ്ങളിലും അവസരം കിട്ടിയെങ്കിലും തിളങ്ങാനുമായില്ല.
എന്നാൽ ഫെബ്രുവരിയിൽ നടക്കുന്ന വെസ്റ്റിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലും ഏകദിന ടീമില്‍ വെങ്കിടേഷ് അയ്യര്‍ക്ക് സെലക്ടര്‍മാര്‍ അവസരം നല്‍കി. പരിക്കേറ്റ് ടീമില്‍ നിന്നും പുറത്തായിരിക്കുന്ന ഹര്‍ദിക് പാണ്ഡ്യയെ തിരക്ക് പിടിച്ച് ടീമില്‍ എത്തിക്കേണ്ടെന്നും ഫിറ്റ്‌നസ് തെളിയിക്കുന്നത് വെങ്കിടേഷ് അയ്യര്‍ക്ക് പേസ് ബൗളര്‍ ഓള്‍റൗണ്ടറായി വളരാന്‍ സമയം നല്‍കണം എന്നതുമായിരുന്നു സെലക്ടര്‍മാരുടെ അഭിപ്രായം.
ടീം സെലക്ഷന മുമ്പായി സെലക്ടര്‍മാര്‍ ഹര്‍ദിക് പാണ്ഡ്യയുമായി സംസാരിച്ചിരുന്നു. എന്നാല്‍ താരത്തിന് സെലക്ടര്‍മാരുടെ വിശ്വാസം നേടാനായിട്ടില്ല എന്നാണ് വിവരം. ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്ന പാണ്ഡ്യ ഫിറ്റ്‌നസ് മെച്ചപ്പെടുത്താനുള്ള കഠിന ശ്രമത്തിലാണ്. ബൗള്‍ ചെയ്യാനുളള ഫിറ്റ്‌നസ് തെളിയിക്കാനാണ് സെലക്ടര്‍മാര്‍ താരത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
Read Also:- അച്ചാർ പ്രശ്നക്കാരൻ! ദിവസവും കഴിക്കുന്ന ശീലം ഒഴിവാക്കാം..
അതേസമയം വെസ്റ്റിന്‍ഡീസിനെതിരേയുള്ള പ്രകടനം മെച്ചപ്പെടുത്താനായാല്‍ വെങ്കിടേഷ് അയ്യര്‍ക്ക് അത് ഗുണകരമായും മാറും. ഏകദിന ടീമിലേക്ക് സെലക്ടര്‍മാര്‍ ഓള്‍റൗണ്ടര്‍മാരുടെ ചുമതല ദീപക് ഹൂഡ, ഷാര്‍ദ്ദൂല്‍ ഠാക്കൂര്‍, ദീപക് ചഹര്‍ എന്നിവര്‍ക്കെല്ലാമായി വീതിച്ചു നല്‍കിയിരിക്കുകയാണ്.
Post Your Comments