ErnakulamLatest NewsKeralaNattuvarthaNews

സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ​ണം​ പോ​യ സം​ഭ​വം : ലോഡ്ജ് കെയര്‍ടേക്കര്‍ പൊലീസ് പിടിയിൽ

പ​ത്ത​നം​തി​ട്ട മ​ല​യാ​ല​പ്പു​ഴ വി​ല്ലേ​ജി​ല്‍ താ​മ​സി​ക്കു​ന്ന വി​ഷ്ണു​വി​നെ​യാ​ണ് (23) തൃ​ക്കാ​ക്ക​ര പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്

കാ​ക്ക​നാ​ട്: വാ​ഴ​ക്കാ​ല പ​ട​മു​ഗ​ളി​ന് സ​മീ​പം സി.​പി.​ഡ​ബ്ല്യു.​ഡി ക്വാ​ര്‍​ട്ടേ​ഴ്സി​ന​ടു​ത്ത് വീ​ട്ടി​ല്‍ ​നി​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ​ണം​ പോ​യ സം​ഭ​വ​ത്തി​ല്‍ ലോ​ഡ്ജി​ലെ കെ​യ​ര്‍​ടേ​ക്ക​ര്‍ പൊലീസ് പിടിയിൽ. പ​ത്ത​നം​തി​ട്ട മ​ല​യാ​ല​പ്പു​ഴ വി​ല്ലേ​ജി​ല്‍ താ​മ​സി​ക്കു​ന്ന വി​ഷ്ണു​വി​നെ​യാ​ണ് (23) തൃ​ക്കാ​ക്ക​ര പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വി​ജ​യ​ല​ക്ഷ്മി എ​ന്ന സ്ത്രീ​യു​ടെ വീ​ട്ടി​ല്‍ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്നു​പ​വ​ന്‍റെ മാ​ല, ഒ​രു​പ​വ​ന്‍ വ​ള എ​ന്നി​വ​യാ​യി​രു​ന്നു മോ​ഷ​ണം പോ​യ​ത്. വി​ജ​യ​ല​ക്ഷ്മി​യു​ടെ മ​ക​ന്റെ പ​രാ​തി​യി​ല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അ​ന്വേ​ഷ​ണ​ത്തി​നി​ടെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

Read Also : കോളേജുകളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് എങ്ങനെ അനുമതി നല്‍കും: വിമർശനവുമായി ഹൈക്കോടതി

അ​റ​സ്റ്റി​ലാ​യ വി​ഷ്ണു ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള ലോ​ഡ്ജി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഇ​യാ​ളി​ല്‍​ നി​ന്ന്​ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത​താ​യി പൊ​ലീ​സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button