നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ ഉയർന്ന വധഭീഷണി കേസിൽ കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യവുമായി പോലീസ് വീണ്ടും ഹൈക്കോടതിയിൽ എത്തിയിരിക്കുകയാണ്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ദിലീപിനെ കുടുക്കാൻ പാകത്തിലുള്ള തെളിവുകൾ ഒന്നും ലഭിക്കാത്തത് കൊണ്ടാണ് വീണ്ടും സാവകാശം ചോദിച്ച് പോലീസ് കോടതിയെ സമീപിച്ചത് എന്നാണ് റിപ്പോർട്ട്. സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പോലീസ് ഇപ്പോൾ കേസ് അന്വേഷണം നടത്തുന്നതെന്നതും വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന വിഷയമാണ്. ഇന്നേവരെ യാതൊരു ക്രിമിനൽ കേസിലും പ്രതിചേർക്കുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യാത്ത ദിലീപിനെ കുടുക്കുക എന്ന ഗൂഢഉദ്ദേശമാണ് ബാലചന്ദ്ര കുമാർ അടക്കമുള്ളവരുടെ ലക്ഷ്യമെന്ന് അഡ്വ. ശ്രീജിത്ത് പെരുമന അടക്കമുള്ളവർ ചൂണ്ടിക്കാണിച്ചിരുന്നു.
ദിലീപ് കേസിൽ വ്യത്യസ്ത നിരീക്ഷണവുമായി മുൻ എസ്പി സുഭാഷ് ബാബു. ഇന്ത്യയിൽ ഇതുവരെ കാണാത്ത കീഴ്വഴക്കങ്ങളാണ് കേസിൽ പ്രതിയും പ്രോസിക്യൂഷനും കോടതിയും ചേർന്ന് നടത്തുന്നതെന്ന് അദ്ദേഹം പറയുന്നു. അന്വേഷണ സമയത്ത് സാധാരണ വക്കീലന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത നീക്കമാണ് ഈ കേസിൽ തുടക്കം മുതൽ സംഭവിച്ചിരിക്കുന്നത്. കേസിന്റെ അന്വേഷണകാലത്ത് വക്കീലിന്റെ നേരിട്ട ഇടപെടൽ ഉണ്ടായി. ഇതുവരെ കേട്ട് കേൾവി പോലുമില്ലാത്ത ഒരു സംഭവമാണത് എന്ന് മുൻ എസ്പി വ്യക്തമാക്കുമ്പോൾ തന്നെ കേസിൽ എത്രത്തോളം അസാധാരണമായ ഇടപെടലുകൾ നടന്നിട്ടുണ്ട് എന്ന് വ്യക്തം.
‘സാധാരണ കേസുകളിൽ പ്രോസിക്യൂഷൻ കോടതിയുമായി സഹകരിച്ച് പോകാറുണ്ട്. ഈ കേസിൽ അവർ തമ്മിൽ ശത്രുപക്ഷത്താണ് നിൽക്കുന്നത്. കോടതിയെ പറ്റി ഒരുപാട് പരാതികൾ ഉന്നയിച്ച് അത് സുപ്രീം കോടതി വരെ പരിശോധിച്ച് അതിൽ അടിസ്ഥാനമില്ലെന്ന് പറഞ്ഞ് ഒഴിവാക്കപ്പെട്ടു. മറ്റൊന്ന്, പ്രോസിക്യൂട്ടർമാർ ഒഴിഞ്ഞുപോകുന്നു. ഉത്തരവാദിത്വം ഏറ്റെടുത്ത ശേഷം, അവരുടെ വഴിക്ക് അന്വേഷണം പോകുന്നില്ല, കോടതി പോകുന്നില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുപോകുന്നത് ശരിയായ കാര്യമല്ല. അങ്ങനെ ഇട്ടിട്ട് പോകുന്നത് അഭികാമ്യം ആയ കാര്യമല്ല. സാക്ഷി കൂറുമാറിയ കാര്യങ്ങളൊക്കെ പ്രോസിക്യൂഷനും പോലീസിനും കൃത്യമായി നിരീക്ഷിക്കാമായിരുന്നു. വേണ്ട രീതിയിൽ ഒന്നും ചെയ്തില്ല. തുടരന്വേഷണം ആവശ്യപ്പെട്ട പോലീസിനോട് കോടതി പറഞ്ഞത് ‘പ്രോസിക്യൂഷന്റെ പരാജയത്തെ ശുദ്ധീകരിക്കാനുള്ള ശ്രമം’ ആയിട്ട് വരാൻ പാടില്ല എന്നാണ്’, സുഭാഷ് ബാബു ചാനൽ ചർച്ചയിൽ വ്യക്തമാക്കി.
പലതവണ, പല ആവശ്യങ്ങളുമായി പ്രോസിക്യൂഷനും ഡിഫൻസും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മാറി മാറി കയറിയിറങ്ങി. ഇത്രയും നിയമയുദ്ധം നടന്ന കേസ് കേരളത്തിൽ ഇത് ആദ്യമായിരിക്കും. വ്യക്തിപരവും പ്രസ്ഥാനവും തമ്മിലുള്ള ഒരു യുദ്ധം പോലെയാണ് നിലവിൽ ഈ കേസ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് മുൻ എസ് പി നിരീക്ഷിക്കുന്നു.
‘അന്വേഷണം നടക്കുന്ന സമയത്ത് തെളിവ് ശേഖരിക്കുന്ന സാഹചര്യത്തിൽ അഭിഭാഷകർ ഇടപെടുക എന്നത് ഇന്നേ വരെ നടന്നിട്ടില്ലാത്ത കാര്യമാണ്. ലീഗലി അത് സാധ്യവുമാണ്. പ്രതിയായാലും ഇരയായാലും ന്യായവും നീതിയും കിട്ടേണ്ടത് അവരുടെ ആവശ്യമാണ്. വനിതാ ജഡ്ജി ചെയ്തത് ശരിയാണെന്ന് സുപ്രീം കോടതി പോലും സമ്മതിച്ചിട്ടും അവരെ നമ്മൾ ഇപ്പോഴും പ്രതിക്കൂട്ടിൽ നിർത്തുന്നു’, അദ്ദേഹം പറയുന്നു.
പ്രോസിക്യൂഷന്റെ ജോലി എന്ത്? – മുൻ എസ്പി സുഭാഷ് ബാബു വിശദീകരിക്കുന്നു
1. കേസുമായി ബന്ധപ്പെട്ട് തെളിവുകൾ നിരത്തുക.
2. പ്രലോഭിപ്പിച്ചോ വാഗ്ദാനങ്ങൾ നൽകിയോ പ്രലോഭനങ്ങളിൽ വീഴ്ത്തിയോ സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല.
3. സാക്ഷികളെ ശരിയായ രീതിയിൽ അവലോകനം ചെയ്ത ശേഷം സാക്ഷി പ്രോസിക്യൂഷൻ അനുസരിച്ച് എന്ത് പറയണം, എങ്ങനെ പറയണം എന്ന് തീരുമാനിക്കുകയും സാക്ഷി കൂറുമാറ്റ സാധ്യത ഉണ്ട് എന്ന് തോന്നിയാൽ ആ സാക്ഷിയെ കൂറുമാറ്റ സാഹചര്യത്തിലേക്ക് നീങ്ങാതിരിക്കാൻ പാകത്തിൽ വിസ്തരിക്കുകയും ചെയ്യുക.
4. കൂറുമാറുമെന്ന് ഉറപ്പുള്ള സാക്ഷികളെ വിസ്തരിക്കാതിരിക്കുക.
ഈ കേസിൽ ഇത്തരം സാധ്യതകൾ നടന്നിട്ടുണ്ടോ എന്ന് വ്യക്തമല്ല. പോലീസിന്റെ ഇടപെടലുകളും ഉണ്ടായിട്ടുണ്ട്, നിയമപരമാണ് എന്ന് എനിക്ക് പോലും അംഗീകരിക്കാൻ കഴിയാത്ത തരത്തിൽ ചില താൽപ്പര്യങ്ങൾ ഈ കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്നും മുൻ എസ്പി വെളിപ്പെടുത്തുന്നു.
Also Reda:പേരിനൊപ്പം ഭായ് എന്ന് ചേർത്ത് വിളിച്ചില്ല: 20 കാരനെ മർദ്ദിച്ച് നിലത്തിട്ട ബിസ്കറ്റ് കഴിപ്പിച്ചു
കേരളത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരുപാട് സംഭവികാസങ്ങൾ ഉണ്ടായ കേസാണിത്. ദിലീപ് സാക്ഷികളെ ഭീഷണിപ്പെടുത്തുകയും കൂറ് മാറ്റുകയും ചെയ്തതായി പരാതി ഉണ്ടെന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പോലീസ് ഇതിനിടെ കോടതിയിൽ എത്തിയിരുന്നു. എന്നാൽ, ഈ വാദങ്ങൾക്ക് യാതൊരു വിലയും കോടതി നൽകിയില്ല. ജാമ്യം റദ്ദാക്കിയില്ല എന്ന് മാത്രമല്ല, ദിലീപ് ഒരു സാക്ഷിയെപ്പോലും സ്വാധീനച്ചതിനോ, ഭീഷണിപ്പെടുത്തിയതിനോ, കൂറ് മാറ്റിയതിനോ യാതൊരു തെളിവും നൽകാൻ സാധിച്ചില്ല എന്നും ദിലീപിനെതിരായ അത്തരം ആരോപണങ്ങൾ എല്ലാം കേവലം പ്രോസിക്കൂഷൻ അനുമാനങ്ങൾ മാത്രമാണെന്നും കോടതി അസ്സനിഗ്ദമായി വിധിച്ചു. ഈ വിധികളൊക്കെ കേസിൽ ദിലീപിന് അനുകൂലമാകുമെന്നിരിക്കെയാണ് പുതിയ വഴികൾ തേടി പോലീസ് വീണ്ടും കോടതിയെ സമീപിച്ചത്. കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നിലെ കാരണവും ഇതുതന്നെ.
Post Your Comments