ജർമ്മനിയിലെ ഇന്റർസിറ്റി എക്സ്പ്രസിൽ ഇരുന്നുകൊണ്ട് മുൻപൊരിക്കൽ എഴുത്തുകാരൻ എം.എൻ കാരശ്ശേരി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ‘വെളുക്കനെ ചിരിക്കുന്ന’ ഒരു ഫോട്ടോ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. നിലവിലെ കെ റെയിൽ വിവാദവുമായി ബന്ധപ്പെട്ട് കാരശ്ശേരി എതിർ അഭിപ്രായം പറയുമെന്ന് സഖാക്കൾ കരുതിയില്ലെന്ന് വേണം പറയാൻ. കെ റെയിലിനെ വിമർശിച്ച കാരശ്ശേരിയെ അദ്ദേഹത്തിന്റെ തന്നെ പഴയ ഇന്റർസിറ്റി എക്സ്പ്രസിലെ ഫോട്ടോ പ്രചരിപ്പിച്ചാണ് സൈബർ സഖാക്കൾ പരിഹാസം ആരംഭിച്ചത്.
മറുനാട്ടിലെ ട്രെയിനിന്റെ വിൻഡോ സീറ്റിൽ സന്തോഷത്തോടെ ചിരിച്ചിരിയ്ക്കുന്ന എം എൻ കാരശ്ശേരിയ്ക്ക് കേരളത്തിൽ അതുപോലൊന്ന് വരുന്നതിനോട് കാര്യമായ എതിർപ്പാണുള്ളത് എന്നാണ് സൈബർ സഖാക്കൾ നിരീക്ഷിക്കുന്നത്. ബെർലിൻ – ഫ്രങ്ക്ഫർട് വരേയ്ക്കുള്ള 550 km ദൂരം 4 മണിക്കൂറിൽ ഓടിയെത്തുന്ന ട്രെയിനാണ് ഇന്റർസിറ്റി എക്സ്പ്രസ്സ്.
‘ഇതിലൊക്കെ കയറി വാ പൊളിച്ചിരുന്ന് ഫോട്ടോ എടുത്ത് നാട്ടുകാരെ കാണിക്കും. പക്ഷെ കാസർഗോഡ്കാര് 550 km ദൂരെയുള്ള തിരുവനന്തപുരത്ത് അങ്ങനെയിപ്പോ നാല് മണിക്കൂറിൽ പോകണ്ട. പോയാൽ തന്നെ മലബാർ എക്സ്പ്രെസ്സിൽ ഒരു രാത്രി മുഴുവൻ എടുത്ത് പയ്യെ കവിതയൊക്കെ ചൊല്ലി പോയാൽ മതി’, കാരശ്ശേരിയുടെ നിലപാടിനെ വിമർശിച്ചുകൊണ്ട് സൈബർ സഖാക്കൾ എഴുതുന്നത്.
അതേസമയം, സ്വന്തം നാട്ടിൽ വികസനം വരുമ്പോൾ അതിനെ മുടക്കുകയും, എന്നിട്ട് മറ്റു നാടുകളിൽ പോയി ആ വികസനത്തിന്റെ ഫലം അനുഭവിക്കുകയും ചെയ്യുന്ന കാരശ്ശേരിയെ പോലുള്ളവർ കൂടുതൽ വിമർശിക്കപ്പെടേണ്ടതുണ്ട് എന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. അത്യാവശ്യങ്ങൾക്ക് ഒരിക്കലും ഇവിടെയുള്ള സാധാരണക്കാർക്ക് വിമാനങ്ങൾ ഉപയോഗിക്കാൻ കഴിയില്ല, അതിനുള്ള സാമ്പത്തിക ഭദ്രത കേരളത്തിലെ 90% വരുന്ന ജനങ്ങൾക്കുമില്ല, എന്നാൽ അതിനെ അപേക്ഷിച്ച് കെ റയിൽ നിരക്ക് കുറവാണ്. ഈ കണക്കുകളാണ് കാരശ്ശേരിയെ വിമർശിക്കാൻ സൈബർ സഖാക്കൾ കണ്ടെത്തുന്ന കാരണങ്ങൾ.
Post Your Comments