KeralaLatest NewsNews

ബിഷപ്പിനെയും കോടതിയെയും വിമര്‍ശിച്ച സാംസ്‌കാരിക നായകന്മാരും ബുദ്ധിജീവികളും ഇപ്പോൾ എവിടെ: ബിഷപ്പ് തോമസ് തറയില്‍

സത്യത്തെ ഉപാസിക്കേണ്ട മാധ്യമങ്ങളുടെ നിറം മാറ്റമാണ് ഏറ്റവും നിന്ദ്യമായി തോന്നിയത്.

കോട്ടയം: കോഴിക്കോട് ഇരട്ട സ്ഫോടന കേസില്‍ ഒന്നാം പ്രതി തടിയന്റവിട നസീറിനെയും നാലാം പ്രതി ഷിഫാസിനെയും വെറുതെ വിട്ടുള്ള കോടതി വിധിക്കെതിരെ ചാനലുകള്‍ ചര്‍ച്ച സംഘടിപ്പിക്കാത്തതിനെതിരെ വിമർശനവുമായി ചങ്ങനാശേരി ബിഷപ്പ് തോമസ് തറയില്‍ രംഗത്ത്. കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡനകേസിൽ ബിഷപ്പ് ഫ്രാങ്കോയെ വെറുതെവിട്ടപ്പോള്‍ വിമര്‍ശനം ഉയര്‍ത്തിയവര്‍ ഇപ്പോൾ എവിടെയെന്നും ബിഷപ്പ് തോമസ് തറയില്‍ ചോദിക്കുന്നു.

read also: പൊലീസിന്റെ ഔദ്യോഗിക വിവരങ്ങള്‍ എസ്ഡിപിഐക്ക് ചോര്‍ത്തി നല്‍കി, പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടും

ഫേസ്ബുക്ക് പോസ്റ്റ്…

ഇന്നലെ പ്രമാദമായൊരു കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവായി. കോഴിക്കോട് ഇരട്ട സ്ഫോടന കേസിലായിരുന്നു വിധി. മാധ്യമങ്ങളിലൊന്നും ആ വിധിയെ വിമര്ശിച്ചുകൊണ്ടോ ജഡ്ജിമാരെ വിമര്ശിച്ചുകൊണ്ടോ ഒരു ചര്‍ച്ചയും കണ്ടില്ല.

രണ്ടാഴ്ച മുമ്ബ് ഒരു തെളിവുമില്ലെന്നു കണ്ടു ഒരു കത്തോലിക്കാ ബിഷപ്പിനെ കോടതി വെറുതെ വിട്ടു. മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും ബുദ്ധിജീവികളും മുന്‍ ജഡ്ജിമാരും ദിവസങ്ങളോളം ബിഷപ്പിനെയും അദ്ദേഹത്തെ വെറുതെ വിട്ട കോടതിയേയും വിമര്‍ശിച്ചു ചാനലുകളില്‍ നിറഞ്ഞു. ക്രിസ്തിയാനികള്‍ക്കെതിരെ ഒരു പൊതു ബോധം സൃഷ്ടിക്കാന്‍ ഇവിടെ തല്‍പരകക്ഷികള്‍ ആളും അര്‍ത്ഥവും ഒഴുക്കുന്നു എന്നതിന് ഇതിലും വലിയ തെളിവ് വേണോ?

സത്യത്തെ ഉപാസിക്കേണ്ട മാധ്യമങ്ങളുടെ നിറം മാറ്റമാണ് ഏറ്റവും നിന്ദ്യമായി തോന്നിയത്. സത്യത്തിനല്ല, ചില തോന്നലുകള്‍ക്കും തോന്നിപ്പിക്കലുകള്‍ക്കുമാണ് മാറുന്ന കാലത്തു കൂടുതല്‍ മാര്‍ക്കറ്റ്. സത്യമേവ ജയതേ!

shortlink

Related Articles

Post Your Comments

Related Articles


Back to top button