Latest NewsIndiaNews

യുപി ഇല്ലാതെ ഇന്ത്യയ്ക്ക് വികസനമില്ല : അമിത് ഷാ

ലക്നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും വെന്നിക്കൊടി പാറിക്കാന്‍ ബിജെപി. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ബിജെപി പ്രചാരണം ശക്തമാക്കി. മഥുരയില്‍ വീടുകളിലെത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെരഞ്ഞെടുപ്പ് ക്യാമ്പെയിന്‍ നടത്തിയത്. ഉത്തര്‍പ്രദേശ് രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും യുപി ഇല്ലാതെ ഇന്ത്യയ്ക്ക് മുന്നേറാനാകില്ലെന്നും അമിത് ഷാ പറഞ്ഞു.

Read Also : പെണ്‍കുട്ടിയുമായി ഒളിച്ചോടി വിവാഹം ചെയ്തു: യുവാവിന്റെ അമ്മയെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച് ബന്ധുക്കൾ

‘ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ തെരഞ്ഞെടുത്താല്‍ യുപിയില്‍ വീണ്ടും ഗുണ്ടകള്‍ അഴിഞ്ഞാടും. നിരവധി എസ്പി പ്രവര്‍ത്തകര്‍ ഗുണ്ടാ നേതാക്കളാണ്. യുപിയിലെ ജനങ്ങളെ ഒരിക്കല്‍ ഗുണ്ടകളാണ് ഭരിച്ചിരുന്നത്. പോലീസുകാര്‍ക്ക് പോലും അവരെ ഭയമായിരുന്നു. സ്ത്രീകളും കുട്ടികളും വീടിന് പുറത്തിറങ്ങാന്‍ പേടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ഗുണ്ടാ നേതാക്കള്‍ പോലീസിനെ ഭയന്ന് സ്വയം കീഴടങ്ങുകയാണ്’ , അമിത് ഷാ പറഞ്ഞു.

‘കുടുംബവാഴ്ചയില്‍ നിന്നും ജാതി അടിസ്ഥാനമാക്കിയുള്ള ഭരണത്തില്‍ നിന്നും ഉത്തര്‍പ്രദേശിനെ ബിജെപി മോചിപ്പിച്ചു. യുപിയെ മാറ്റിനിര്‍ത്തിക്കൊണ്ട് ഇന്ത്യയ്ക്ക് മുന്നേറാനാകില്ല. 20 കോടി ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇന്ത്യയുടെ ഭാവി എന്തെന്ന് തീരുമാനിക്കുന്നത് പോലും യുപി ആണ്’ , അമിത് ഷാ വ്യക്തമാക്കി.

403 സീറ്റുകളിലേക്കായി നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്ക് നിര്‍ണായകമാണ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരി 10 നാണ് ആരംഭിക്കുക. ഇത് മാര്‍ച്ച് 3 വരെ തുടരും. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button