അബുദാബി: പന്ത്രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾ പുനരാരംഭിച്ച് യുഎഇ. ജനുവരി 29 മുതൽ സർവ്വീസുകൾ പുനരാരംഭിക്കും. യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്മന്റ് അതോറിറ്റിയാണ് ഇക്കാാര്യം അറിയിച്ചത്. കെനിയ, എത്യോപ്യ, ടാൻസാനിയ, നൈജീരിയ. കോംഗോ, സൗത്ത് ആഫ്രിക്ക, ബോട്സ്വാന, എസ്വതിനി, ലെസോതോ, മൊസാമ്പിക്, നമീബിയ, സിംബാബ്വെ എന്നീ രാജ്യങ്ങളിലേക്കുള്ള സർവ്വീസുകളാണ് പുനരാരംഭിക്കുന്നത്.
ഉഗാണ്ട, ഘാന, റുവാണ്ട എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ബാധകമാക്കിയിട്ടുള്ള പ്രവേശന നിബന്ധനകളിൽ മാറ്റം വരുത്തിയതായും കോവിഡ് അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ 48 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള പിസിആർ നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. അംഗീകൃത ലാബുകളിൽ നിന്നുള്ള പരിശോധനാ ഫലങ്ങൾ മാത്രമാണ് ഇത്തരത്തിൽ സ്വീകരിക്കുന്നത്. ഈ പരിശോധനാ ഫലത്തിന്റെ അധികാരിത തെളിയിക്കുന്നതിനുള്ള ക്യൂആർ കോഡ് റിസൽട്ടിൽ നിർബന്ധമാണ്.
Read Also: എട്ട് മണിക്കൂർ ചർച്ചയ്ക്കൊടുവിൽ വെടിനിർത്തലിന് ധാരണ : പ്രസ്താവനയിൽ ഒപ്പ് വെച്ച് റഷ്യയും ഉക്രൈനും
Post Your Comments