CricketLatest NewsNewsSports

മൂന്നാം ടി20: ഇംഗ്ലണ്ടിനെതിരെ വെസ്റ്റിൻഡീസിന് തകർപ്പൻ ജയം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 വെസ്റ്റിൻഡീസിന് തകർപ്പൻ ജയം. 20 റൺസിന്റെ ത്രസിപ്പിക്കുന്ന ജയമാണ് കീരൺ പൊള്ളാർഡ് നയിച്ച വിൻഡീസ് നേടിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വെസ്റ്റിൻഡീസ് മുന്നിലെത്തി(2-1).

ടോസ് നേടിയ ഇംഗ്ലണ്ട് വിൻഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സ്കോർ ബോർഡിൽ 48 റൺസ് ചേർക്കുന്നതിനിടെ രണ്ട് വിക്കറ്റ് വീഴ്ത്താനായി എന്ന് മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വസിക്കാനുണ്ടായിരുന്നത്. പിന്നീട് നിക്കോളാസ് പുരാനും റോംവാൻ പവലും ചേർന്ന് ഇംഗ്ലണ്ട് ബൗളിംഗ് നിരയെ ആക്രമിക്കുകയായിരുന്നു.

53 പന്തിൽ നിന്ന് 107 റൺസാണ് പവൽ നേടിയത്. 10 സിക്‌സറുകളും നാല് ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു പവലിന്റെ ഇന്നിങ്‌സ്. 43 പന്തിൽ നിന്ന് അഞ്ച് സിക്‌സറും നാല് ഫോറും അടക്കം 70 റൺസാണ് പുരാൻ നേടിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 122 റൺസ്. മറുപടി ബാറ്റിങിൽ ഇംഗ്ലണ്ടും തിരിച്ചടിച്ചെങ്കിലും 20 ഓവറും പൂർത്തിയായപ്പോൾ ജയത്തിന് ഇനിയും 20 റൺസ് വേണമായിരുന്നു.

Read Also:- വെറും വയറ്റില്‍ കറിവേപ്പില കഴിച്ചാലുള്ള ഗുണങ്ങൾ!

ഇംഗ്ലണ്ടിനായി ഓപ്പണര്‍ ടോം ബാന്റണും ഫില്‍ സാള്‍ട്ടും മികച്ച പ്രകടനം പുറത്തെടുത്തു. ബാന്റണ്‍ 39 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും ആറ് സിക്‌സിന്റെയും അകമ്പടിയോടെ 73 റണ്‍സെടുത്തപ്പോള്‍ സാള്‍ട്ട് 24 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും സഹായത്തോടെ 57 റണ്‍സെടുത്തു. സ്കോർ: വെസ്റ്റിൻഡീസ് 224/5. ഇംഗ്ലണ്ട് 204/9

shortlink

Post Your Comments


Back to top button