KeralaLatest NewsIndiaNews

ഓൺലൈൻ വായ്പ:തിരിച്ചടവ് മുടങ്ങിയ യുവാവിന്റെ മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു, മലയാളി യുവാവ് ജീവനൊടുക്കി

മുംബൈ: ഓൺലൈൻ വായ്പയെടുത്തതിനെ തുടർന്ന് കടത്തിലായ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. തലശ്ശേരി സ്വദേശി അനുഗ്രഹ്(22) ആണ് മഹാരാഷ്ട്രയിലെ പൂനെയിൽ ജീവനൊടുക്കിയത്. പണമിടപാട് സ്ഥാപനം യുവാവിന്റെ മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ സുഹൃത്തുക്കളുടെ ഫോണിലേക്ക് അയച്ചതിന് പിന്നാലെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര പോലീസ് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ച രാവിലെയാണ് അനുഗ്രഹിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. യുവാവ് ഓൺലൈനായി 8000 രൂപ വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടക്കാൻ വൈകിയതോടെ ഇയാൾ വായ്പയെടുത്ത വിവരം ഓൺലൈൻ വായ്പാ കമ്പനി യുവാവിന്റെ ഫോണിലെ വിവിധ ആളുകളുടെ നമ്പറുകളിലേക്ക് അയക്കാൻ തുടങ്ങി.

ഇതോടൊപ്പം യുവാവിന്റെ മോർഫ് ചെയ്ത ദൃശ്യങ്ങളും ഓൺലൈൻ കമ്പനി സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. ഇതിനെ തുടർന്ന് യുവാവ് കടുത്ത മാനസിക സമ്മർദത്തിലായിരുന്ന യുവാവ് ആത്മഹത്യാ ചെയ്യുകയായിരുന്നു എന്ന് സുഹൃത്തുക്കൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button