മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് മാറി ഫിറ്റ്നസ് വീണ്ടെടുത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമില്‍ തിരികെയെത്തി. ഹിറ്റ് പേസര്‍മാരായ മുഹമ്മദ് ഷമി, ജസ്പ്രിത് ബുംറ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് രവീന്ദ്ര ജഡേജയക്ക് ടീമില്‍ ഇടംനേടാനായില്ല. ഹര്‍ദീക് പാണ്ഡ്യയെയും ടീമിലേക്ക് പരിഗണിച്ചിട്ടില്ല.
നിരവധി യുവതാരങ്ങള്‍ക്ക് ടീമിലിടം നേടാനായി. അതോടൊപ്പം കുല്‍ദീപ്-ചഹല്‍ സ്പിന്‍ ജോടികള്‍ വീണ്ടും ഏകദിന ടീമില്‍ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല. പുതിയ പരിശീലകന്‍ ദ്രാവിഡിന് കീഴില്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ആദ്യ പരമ്പരയാണിത്. ഫെബ്രുവരി 6, 9, 11 തീയതികളിലായി അഹമ്മദാബാദിലാണ് ഏകദിനങ്ങള്‍. 16, 18, 20 തീയതികളിലായി കൊല്‍ക്കത്തയില്‍ ടി20 മത്സരങ്ങളും നടക്കും.
ഏകദിന ടീം: രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ഋതുരാജ് ഗെയ്ക്വാദ്, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, റിഷഭ് പന്ത്, ദീപക് ചഹാര്‍, ഷാര്‍ദുല്‍ താക്കൂര്‍, യുസ്വെന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് , വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, മൊഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ആവേശ് ഖാന്‍.
Read Also:- ഫിറ്റ്‌നസ് ടെസ്റ്റ് പാസ്സായി നായകന്‍ രോഹിത് ശര്‍മ്മ: ടീമിൽ മാറ്റങ്ങൾക്ക് സാധ്യത
ടി20 ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, സൂര്യ കുമാര്‍ യാദവ്, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, ദീപക് ചഹാര്‍, ഷാര്‍ദുല്‍ താക്കൂര്‍, രവി ബിഷ്ണോയ്, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹാല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മൊഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍
Post Your Comments