പത്തനംതിട്ട: കൊടുമണ്ണിൽ നടന്ന സംഘർഷത്തിൽ പൊലീസിനെതിരെ സിപിഐ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. പൊലീസിൽ നിന്നും നീതി ലഭിക്കുന്നില്ല എന്നാണ് സിപിഐയുടെ പരാതി. ശനിയാഴ്ച സിപിഎം ജില്ലാ നേതാക്കളുമായി ഉഭയകക്ഷി ചർച്ച നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് സിപിഐ അറിയിച്ചു.
Also read: കോഴിക്കോട് ഇരട്ട സ്ഫോടന കേസ്: തടിയന്റവിട നസീറിനെ വെറുതെ വിട്ടു
അങ്ങാടിക്കൽ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിൽ പൊലീസ് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. സിഐക്ക് കല്ലേറിൽ പരിക്കേറ്റതിലും, പാർട്ടി പ്രവർത്തകർ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടിയതിലും സിപിഐ പ്രവർത്തകർക്ക് എതിരെ മാത്രമാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്. കൂടാതെ, സിപിഐ പ്രാദേശിക നേതാക്കളുടെ വീടുകൾ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഡിവൈഎസ്പി ഓഫിസിലേക്ക് മാർച്ച് നടത്തിയപ്പോൾ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളോട് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയിരുന്നു. ഇതെല്ലാം വ്യക്തമാക്കിയാണ് സിപിഐ പത്തനംതിട്ട ജില്ലാ നേതൃത്വം മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയത്.
കഴിഞ്ഞ കുറച്ച് നാളുകളായി അടൂരിലും കൊടുമണ്ണിലും സിപിഎമ്മും സിപിഐയും തമ്മിൽ അഭിപ്രായഭിന്നത നിലനിന്നിരുന്നു. സിപിഎം വിട്ട് ഇറങ്ങിയവരെ സിപിഐ സ്വീകരിച്ചതാണ് തർക്കത്തിന് കാരണമായത്.
Post Your Comments