COVID 19Latest NewsKeralaNewsIndia

കഴിവുകെട്ട സർക്കാരിനോടുള്ള ജനരോഷം മറച്ചുവയ്ക്കാൻ ദിലീപിനെ ബലിയാടാക്കാനുള്ള ആസൂത്രിത ശ്രമമോ?

കേരളം അതീവഗൗരവത്തോടെ ചർച്ച ചെയ്യേണ്ട രണ്ട് വിഷയമാണ് കെ റെയിലും, ഒമിക്രോണിന്റെ സമൂഹ വ്യാപനവും. എന്നാൽ ഇവയ്ക്ക് മുകളിൽ മാധ്യമങ്ങളും പോലീസും ഇവിടുത്തെ ഭാരസംവിധാനവും പ്രതിഷ്‌ഠിച്ചത് നടൻ ദിലീപിനെയാണ്. അന്തിച്ചർച്ചകളും പാനൽ ചർച്ചകളും ബ്രെക്കിംഗ് ന്യൂസുമായി ദിലീപ് വിഷയം കൊഴുക്കുകയാണ്. കോവിഡിന്റെ അതിവ്യാപനത്തെ കുറിച്ച് ആർക്കുമൊന്നും മിണ്ടാനില്ല. ചർച്ചകളുമില്ല, ബ്രെക്കിംഗ് ന്യൂസുമില്ല. ജനങ്ങളുടെ കണ്ണുവെട്ടിച്ച് നടപ്പിലാക്കാൻ തീരുമാനിക്കുന്ന കാര്യങ്ങൾ ഭരണകൂടം പ്രാവർത്തികമാക്കുമെന്നും, ഇവിടുത്തെ മാധ്യമങ്ങൾ അപ്പോഴും ദിലീപിന്റെ പുറകെ ‘എക്സ്ക്ലൂസീവ്’ വാർത്തയും തേടി സഞ്ചരിക്കുമെന്നുമാണ് നിലവിൽ ഉയരുന്ന വിമർശനം.

Also Read:കോ​ഴി​ക്കോ​ട് ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി

കഴിവുകെട്ട സർക്കാരിനോടുള്ള ജനരോഷം മറച്ചുവയ്ക്കാൻ ദിലീപിനെ ബലിയാടാക്കാനുള്ള ആസൂത്രിത ശ്രമമാണോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന ചോദ്യവും ഉയരുന്നു. ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല എന്ന് കോടതി തന്നെ വ്യക്തമാക്കുമ്പോഴും ചാനൽ ചർച്ചകളിൽ നിറഞ്ഞ് നിൽക്കുന്നത് ദിലീപ് വിഷയം തന്നെ. പതിനൊന്നു ജില്ലകളിലൂടെ കടന്നു പോകുന്ന സിൽവർലൈനിനായി അതിര് രേഖപ്പെടുത്തിയുള്ള കല്ലിടല്‍ പുരോഗമിക്കുകയാണ്. ആർക്കും പ്രതിഷേധമില്ല, പ്രകടന ജാഥ നടത്തണ്ട. കിടന്നുറങ്ങുന്ന വീടിനു മുന്നിലും കല്ല് കൊണ്ടുവെച്ചാൽ പോലും എതിർക്കാൻ ആവതില്ലാതെ നിസ്സഹായരായി നിൽക്കാനേ സാധാരണക്കാർക്ക് കഴിയൂ. ഇവയൊക്കെ ചർച്ച ചെയ്യാനും ഇതിനെതിരെ പ്രതിഷേധിക്കാനും ആർക്കും സമയമില്ല, എല്ലാവരും ‘ദിലീപിനെ അറസ്റ്റ് ചെയ്യുമോ? കാവ്യാ മാധവന്റെ പങ്കെന്ത്’ എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് പിറകെയാണ്.

Also Read:ആ താരം ഇന്ത്യൻ ടീമിലുണ്ടായിരുന്നെങ്കിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു: സ്‌റ്റെയ്ന്‍

കെ റെയിൽ പദ്ധതിക്കെതിരെ ഹരിത ട്രിബ്യൂണലില്‍ കേസ് നടക്കുന്നുണ്ടെങ്കിലും ആരും മൈൻഡ് പോലും ചെയ്യാത്ത അവസ്ഥയാണ്. കേന്ദ്ര സര്‍ക്കാരിന്റെ സില്‍വര്‍ലൈന്‍ പ്രോജക്ടിന്റെ ഭാഗമായ സെമി ഹൈസ്പീഡ് കോറിഡോര്‍ പദ്ധതിയാണ് കെ റെയില്‍ പദ്ധതി. കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഏറ്റവും വലിയ നാഴികക്കല്ലാവാന്‍ പോകുന്ന പദ്ധതി എന്ന് സർക്കാർ ഓമനപ്പേരിട്ട് വിളിക്കുന്ന ഈ പദ്ധതി ആർക്ക് ഗുണം ചെയ്യാനാണെന്ന ചോദ്യം പ്രസക്തം. സാധാരണക്കാർക്ക് വേണ്ടിയാണ് കെ റെയിൽ എന്ന് വാദിക്കുന്ന സർക്കാർ ഇത് പടുത്തുയർത്തുന്നത് അതേ സാധാരണക്കാരുടെ തലയ്ക്ക് മുകളിലൂടെയാണ്. കെ റെയിലിനായി ഭൂമിയേറ്റെടുക്കുമ്പോള്‍ കുടിയൊഴിപ്പിക്കേണ്ടി വരുന്നത് സാധാരണ ജനങ്ങളെയാണ്. പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. നിലവിലുള്ള പ്രതിഷേധക്കാരുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമെന്നാണ് ഇതിനെ വിദഗ്ധർ വിശേഷിപ്പിക്കുന്നത്.

Also Read:‘നാളെ നിങ്ങൾ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു എന്ന് വാർത്ത വരും’: മാദ്ധ്യമപ്രവർത്തകയുടെ ചോദ്യത്തിന് ധർമ്മജന്റെ മറുപടി

കേരളത്തെ നെടുകെ മുറിക്കുന്ന അതിവേഗ റെയില്‍ പാത, പരിസ്ഥിതിക്ക് വന്‍ ദോഷം ഉണ്ടാക്കും. പദ്ധതി സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയേക്കും. 63000 കോടി ചെലവ് എന്ന് പറയുമ്പോഴും നീതി ആയോഗ് കണക്കില്‍ ചെലവ് ഒന്നേകാല്‍ ലക്ഷം കോടിയിലേറെ വരും. ഇങ്ങനെയൊക്കെയാണ് വസ്തുതയെന്നിരിക്കെ വിഷയത്തെ അതിന്റെ പ്രാധാന്യത്തോടെ ജനങ്ങളിലേക്ക് എത്തിക്കാൻ മാധ്യമങ്ങൾക്ക് കഴിയുന്നുണ്ടോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്.

അടുത്തത് നിലവിലെ കോവിഡിന്റെ അതിതീവ്ര വ്യാപനമാണ്. സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് തന്നെ സമ്മതിക്കുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന വിഷയത്തിൽ ചർച്ചകളോ പ്രതിഷേധങ്ങളോ നടക്കുന്നില്ല. അവിടെയും അവർക്ക് ദിലീപ് തന്നെ ശരണം. കെ റെയിലും കോവിഡ് വ്യാപനവും വേണ്ട രീതിയിൽ ശ്രദ്ധ കിട്ടാതിരിക്കാൻ ഭരണകൂടം മനഃപൂർവ്വം വീണ്ടും പൊക്കിയെടുത്തതാണ് ദിലീപ് കേസെന്നാണ് സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button