
കൊച്ചി: തിരുമല്‍ കേന്ദ്രത്തില്‍ ജീവനക്കാരിയെ മര്‍ദ്ദിച്ചതിനും അപമര്യാദയായി പെരുമാറിയതിനും സഹപ്രവര്‍ത്തകനെതിരെ കേസ്. കൊച്ചിയില്‍ ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തിലെ അജിത് നാരായണനാണ് കേസിലെ പ്രതി. എറണാകുളം നോര്‍ത്ത് പൊലീസ് ആണ് കേസെടുത്തത്.
കലൂരിലെ ഓജസ് ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തിലാണ് സംഭവം. സ്ഥാപനത്തിലെ ജീവനക്കാരിയെ സഹപ്രവര്‍ത്തകനായ അജിത്ത് മുഖത്തടിക്കുകയായിരുന്നു. ജീവനക്കാരിയുടെ പരാതിയില്‍ അജിത്തിനെതിരെ മര്‍ദ്ദിച്ചതിനും ദേഹോപദ്രവമേല്‍പ്പിച്ചതിനും കേസെടുത്തു.
എന്നാൽ ലൈംഗികാതിക്രമം നടത്തിയിട്ടും പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചു കളിക്കുകയാണെന്ന ആരോപണവുമായി യുവതി രംഗത്തെത്തി. യുവതിയെ അജിത് മര്‍ദ്ദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.
മുഖത്തടിച്ച അജിത് തന്നെ കയറിപ്പിടിച്ചെന്നും യുവതി ലൈംഗിക അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും പൊലീസ് നിസാരവകുപ്പുകള്‍ ചുമത്തി പ്രതിയെ സംരക്ഷിക്കുകയാണ് യുവതി ആരോപിക്കുന്നു.
നോര്‍ത്ത് പൊലീസിനെതിരെ യുവതി കൊച്ചി ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് പരാതി നല്‍കി. അജിത്ത് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം അജിത്തിനെ പുറത്താക്കിയതായി ആയുര്‍വേദ ക്ലിനിക്ക് അറിയിച്ചു.
Post Your Comments