AlappuzhaNattuvarthaLatest NewsKeralaNews

കോവിഡ് രോഗിയുമായി വന്ന ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം : യാത്രക്കാർക്ക് പരിക്കേറ്റു

ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ആംബുലൻസും എറണാകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്

മാരാരിക്കുളം: കോവിഡ് രോഗിയുമായി വന്ന ആംബുലൻസും കാറും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്. ദേശീയപാതയിൽ പാതിരപ്പള്ളിയിൽ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. 108 ആംബുലൻസും കാറുമാണ് കൂട്ടിയിടിച്ചത്.

ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ആംബുലൻസും എറണാകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇരു വാഹനത്തിലും ഉണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസം നേരിട്ടു. തുടർന്ന് അഗ്നി രക്ഷാസേന എത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

Read Also : ജനങ്ങൾ പട്ടിണി കിടക്കരുത്, ആവശ്യമെങ്കിൽ സാമൂഹ്യ അടുക്കളകൾ തുറന്നു പ്രവർത്തിക്കണം: മുഖ്യമന്ത്രി

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ടി.സാബുവിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റസ്ക്യു ഓഫിസർമാരായ എ.ആർ. രാജേഷ് , വി.എ. വിജയ്, ആർ. രാജേഷ്, എസ്. കണ്ണൻ, ഷൈൻ കുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button