ThrissurKeralaNattuvarthaLatest NewsNews

ചി​മ്മി​നി ഡാം ​പ​രി​സ​ര​ത്ത് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കു​ട്ടി​യാ​ന ച​രി​ഞ്ഞു

ആനക്കുട്ടി​യ്ക്ക് വെ​റ്റി​ന​റി വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ഇന്ന് പു​ല​ർ​ച്ചെ​യോ​ടെ ച​രി​യു​ക​യാ​യി​രു​ന്നു

തൃ​ശൂ​ർ: ചി​മ്മി​നി ഡാം ​പ​രി​സ​ര​ത്ത് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആനക്കുട്ടി ച​രി​ഞ്ഞു. ആനക്കുട്ടി​യ്ക്ക് വെ​റ്റി​ന​റി വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ഇന്ന് പു​ല​ർ​ച്ചെ​യോ​ടെ ച​രി​യു​ക​യാ​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ആനക്കുട്ടി​യുടെ ജ​ഡം ഇ​ന്ന് മ​റ​വ് ചെ​യ്യും.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ചി​മ്മി​നി വ​ന​ത്തി​ൽ കു​ട്ടി​യാ​ന​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ട​ത്. ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​യി​രു​ന്ന ആ​ന​യെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി ചി​കി​ത്സ ന​ൽ​കു​ക​യാ​യി​രു​ന്നു.

Read Also : ജൂതരെ ബന്ദിയാക്കിയ ഭീകരന് ആയുധങ്ങൾ എത്തിച്ച സംഭവം : പ്രതിയെ പിടികൂടി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം

മോ​ശം ആ​രോ​ഗ്യ​സ്ഥി​തി​യെ തു​ട​ര്‍​ന്ന് മ​റ്റ് ആ​ന​ക​ള്‍ ഉ​പേ​ക്ഷി​ച്ച​തോ അ​ല്ലെ​ങ്കി​ല്‍ കൂ​ട്ടം​തെ​റ്റിയ​തോ ആ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ന​യു​ടെ കാ​ലി​നാ​യി​രു​ന്നു പ​രി​ക്കേ​റ്റി​രു​ന്ന​ത്. അതേസമയം പ​രി​ക്ക് എ​ങ്ങ​നെ​യു​ണ്ടാ​യ​താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

shortlink

Post Your Comments


Back to top button