അബുദാബി: ഫാമിലി ബിസിനസ് ഉടമസ്ഥാവകാശ നിയമം ആവിഷ്ക്കരിച്ച് അബുദാബി. കുടുംബാംഗങ്ങൾക്കു പുറത്ത് ഓഹരികൾ വിൽക്കുന്നത് തടയുന്ന നിയമമാണിത്. അബുദാബി ഭരണാധികാരി ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് നിയമം പുറത്തിറക്കിയത്. കുടുംബ ബിസിനസ് പങ്കാളികളിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങാതെ മറ്റു വ്യക്തികൾക്കോ കമ്പനികൾക്കോ ഷെയറുകളോ ഡിവിഡന്റുകളോ വിൽക്കാൻ പാടില്ലെന്നാണ് പുതിയ നിയമത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
മാർച്ച് മാസം മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. ഓഹരി വസ്തുക്കൾ ഏകപക്ഷീയമായി പണയം വയ്ക്കുന്നതും നിയമത്തിൽ തടയും. ബിസിനസിൽ കുടുംബാംഗങ്ങൾ അല്ലാത്ത 40% ൽ കൂടുതൽ ഓഹരിയുള്ളവർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
Post Your Comments