പരിഷ്കൃത സമൂഹത്തിൽ എപ്പോഴും ചർച്ചയായി ഉയർന്നു വരുന്ന വിഷയമാണ് സ്ത്രീ-പുരുഷ സമത്വം. വിഭിന്ന അഭിപ്രായങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഈ വിഷയത്തിന്റെ മേൽ വാഗ്വാദങ്ങളും സജീവമാണ്. ഇപ്പോഴിതാ, സമത്വത്തെ കുറിച്ച് നടി യാമി ഗൗതം നടത്തിയ അഭിപ്രായം വൈറലാകുന്നു. എല്ലാം സ്ത്രീയെ കേന്ദ്രീകരിച്ച് എന്ന് പറയുന്ന പ്രയോഗം തന്നെ തികച്ചും അനാവശ്യമാണെന്ന് നടി പറയുന്നു.
‘എല്ലാം സ്ത്രീയെ കേന്ദ്രീകരിച്ച് എന്ന് പറയുന്നത് ശരിയല്ല. എന്തുകൊണ്ടാണ് പലരും ഇത് എടുത്ത് പ്രയോഗിക്കുന്നത് എന്ന് നന്നായി അറിയാം. വളരെ കാലങ്ങളായി സ്ത്രീകൾ ചലച്ചിത്ര മേഖലയിൽ പ്രതിനിധീകരിക്കപ്പെട്ടിരുന്ന രീതി തന്നെ ഒരുപാട് മാറിയിട്ടുണ്ട്. പണ്ടത്തെ തലമുറയിൽപ്പെട്ടവര്‍ക്ക് ഹേമമാലിനി, ശ്രീദേവി തുടങ്ങിയ പല നടികളും വലിയ അളവിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അത് ഒരിക്കലും നിഷേധിക്കാൻ കഴിയില്ല.
ഇത് വളരെ സ്വാഭാവികമായി രൂപപ്പെടുന്ന ഒരു പ്രക്രിയയാണ്. അതിന് കൂടുതൽ സമയം ആവശ്യമാണ്. ഇന്ന് ഏറെ കഴിവുള്ള നിരവധി സ്ത്രീ എഴുത്തുകാർ ഉണ്ട്. ഇവിടെ വേണ്ടുന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ള മത്സരം അല്ല. രണ്ടുപേരും ഇവിടെ സന്തോഷത്തോടെ ജീവിക്കുകയാണ് വേണ്ടത്. നമ്മൾ എപ്പോഴും സമത്വത്തെക്കുറിച്ച് പറയാറുണ്ട്. അത് അവസരവുമായി ബന്ധപ്പെട്ട സമത്വമാണ്, അല്ലാതെ എപ്പോഴും ഒരാൾ മറ്റൊരാളെ വെല്ലുവിളിക്കുന്നതല്ല’, യാമി പറയുന്നു.
Post Your Comments