Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaCinemaMollywoodLatest NewsNewsIndiaEntertainment

ബാലചന്ദ്രകുമാർ എന്ന ഗജ ഫ്രോഡിനെ കുറിച്ച് സഹോദരന്റെ വെളിപ്പെടുത്തൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ ആരോപണങ്ങൾ ഉയർത്തി രംഗത്ത് വന്ന സംവിധായകൻ ബാലചന്ദ്രകുമാർ ഒരു ഗജ ഫ്രോഡ് ആണെന്ന വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാറിന്റെ സഹോദരൻ രംഗത്ത്. ബാലചന്ദ്രകുമാർ ഒരു ഫ്രോഡ് ആണെന്ന് ഇയാളുടെ അച്ഛന്റെ മൂത്തസഹോദരന്റെ മകനായ പി.ആർ ചന്ദ്രൻ വെളിപ്പെടുത്തുന്നു. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

നാട്ടിലെ ഒരുപാട് സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ഒരുപാട് ആളുകളെ പറ്റിക്കുകയും ചെയ്ത ഫ്രോഡ് ആണ് ബാലചന്ദ്രകുമാർ എന്ന് അർദ്ധസഹോദരൻ പറയുന്നു. സിനിമയുടെ പേരും പറഞ്ഞ് അയാൾ നടക്കുകയാണെന്നും എന്താണ് യഥാർത്ഥ തൊഴിലെന്ന് അറിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഫോട്ടോ മോർഫ് ചെയ്ത് ആൾക്കാരെ പറ്റിക്കുന്ന പണിയാണ് ബാലചന്ദ്രൻ ചെയ്യുന്നതെന്നും നെയ്യാറ്റിൻകര ബിഷപ്പ്, കേസിൽ നിയർപരാധിയാണ് എന്നാണു തന്റെ കണ്ടെത്തലെന്നും ചന്ദ്രൻ വ്യക്തമാക്കി.

Also Read:‘നാടിന്റെ പുരോഗതിക്കായി കൈകോർത്ത് നിൽക്കേണ്ട സമയമാണിത്’: റിപ്പബ്ലിക് ദിന സന്ദേശത്തിൽ മുഖ്യമന്ത്രി

‘പാവപ്പെട്ട കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങിച്ച് കൊടുക്കാനെന്ന പേരിൽ അയാൾ പലരിൽ നിന്നും പണം വാങ്ങുന്ന ഒരു പദ്ധതി തുടങ്ങിയിരുന്നു. ദിലീപുമായി ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് അയാൾ പലരുടെയും കയ്യിൽ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ട്. കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ പോലും ബാലചന്ദ്രകുമാർ കള്ളത്തരമാണ് കാണിച്ചിരിക്കുന്നത്. ദിലീപിന്റെ വീട്ടിൽ ചെന്ന് ആഹാരം കഴിച്ചിട്ട്, ഉണ്ട ചോറിൽ മണ്ണ് വാരിയിടുന്ന സ്വഭാവം. സാമ്പത്തികം തട്ടാൻ വേണ്ടി എന്ത് എട്ടിന്റെ പണിയും ചെയ്യുന്ന ആളാണ് അയാൾ. സ്വന്തം സഹോദരന്റെ മകളുടെ വിവാഹം മുടക്കിയിട്ട് ആണ് അയാൾ സ്ത്രീസമത്വത്തിനും സുരക്ഷയ്ക്കും വേണ്ടി ചാനലുകളിൽ വന്നിരുന്ന് വാദിക്കുന്നത്. ദിലീപിനെതിരെ അയാൾ പറയുന്ന കാര്യങ്ങൾ ഇത്രയും വർഷം എന്തുകൊണ്ട് മൂടിവെച്ച് എന്ന് ആരും ചിന്തിക്കാത്തത് എന്താണ്?. അയാൾ കാണിക്കുന്ന ഉടായിപ്പ് പരുപാടി ജനം അറിയണം’, ചന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button