Latest NewsKeralaNews

രണ്ട് പാട്ടും വേറെ: പിണറായി സ്തുതി പോലെയല്ല പി ജയരാജന്റെ വ്യക്തിപൂജയെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിരക്കളിയിൽ പിണറായി വിജയനെ സ്തുതിച്ചുള്ള പാട്ട് വ്യക്തി പൂജയല്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പലരും പല വ്യക്തികളെയും പുകഴ്ത്തി പാട്ടുകള്‍ അവതരിപ്പിക്കാറുണ്ട്. സമ്മേളനത്തിന് അകത്ത് നടന്ന കാര്യമല്ല ഇത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പാട്ടൊന്നുമല്ല അവിടെ പാടിയതെന്നും കോടിയേരി പറഞ്ഞു.

അതേസമയം, മുമ്പ് പി. ജയരാജനെ പുകഴ്ത്തി പാട്ടുവന്നപ്പോൾ വ്യക്തിപൂജ ആരോപിച്ച് നടപടിയെടുത്തിരുന്നല്ലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ജയരാജന്റെ കാര്യവും ഈ വിഷയവും ഒന്നായി വ്യാഖ്യാനിക്കരുതെന്ന് കോടിയേരി പറഞ്ഞു. അതും ഇതും വ്യത്യസ്തമാണ്. പി.ജെ. ആർമി എന്ന പേരിലുള്ള ഗ്രൂപ്പിനകത്ത് അത് വന്നതിനെ അദ്ദേഹം തള്ളിപ്പറഞ്ഞില്ല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലുണ്ടായ ചില പ്രശ്നങ്ങളാണ് അന്ന് പാർട്ടി ചൂണ്ടിക്കാട്ടിയത്.

Read Also  :  ഇന്ത്യ ഒരു പരമാധികാര സ്വതന്ത്ര രാഷ്ട്രമായതിൽ ഞാൻ അഭിമാനിക്കുന്നു: രാജ്യം 73 -മത്‌ റിപ്പബ്ലിക്ക് ദിനത്തിന്റെ നിറവിൽ

മെഗാ തിരുവാതിരക്കളി തെറ്റായിരുന്നു എന്ന് പാർട്ടി സമ്മതിച്ചതാണ്. തെറ്റാണെന്ന് പറയുന്നത് തന്നെ പാർട്ടിയുടെ ഒരു തിരുത്തൽ പ്രക്രിയയുടെ ഭാഗമാണെന്നും കോടിയേരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button