കൊച്ചി: പിസി ജോര്‍ജിനെ പോലെ സമൂഹത്തിനെ എല്ലാ രീതിയിലും പിന്നോട്ട് നടത്തുന്നവരെ ടെലിവിഷന്‍ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കണമെന്ന് സംവിധായകന്‍ ജിയോ ബേബി. പിസി ജോര്‍ജ് സമൂഹത്തിനെ എല്ലാ രീതിയിലും പിന്നോട്ട് നടത്തുന്ന ആളുകളുടെ പ്രതിനിധിയാണെന്നും തീര്‍ച്ചയായിട്ടും അദ്ദേഹത്തെ ഒഴിവാക്കണമെന്നും ജിയോ ബേബി ആവശ്യപ്പെട്ടു. ഇത്തരം വൃത്തിക്കേടുകള്‍ സമൂഹത്തിന്റെ വിവിധ തുറകളിലുണ്ടെന്നും അവര്‍ക്കെല്ലാം ടെലിവിഷന്‍ ചാനലുകളില്‍ റപ്രസന്റേഷനുമുണ്ടെന്നും ജിയോ ബേബി പറഞ്ഞു.
നമ്മുടെ ടെലിവിഷന്‍ ചാനലുകളില്‍ സ്ത്രീകളെ, ട്രാന്‍സ്ജെന്‍ഡേഴ്സിനെ, എല്‍ജിബിടിക്യു വിഭാഗത്തെ അവഹേളിക്കുന്ന ഒട്ടനവധി പ്രസ്താവനകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. ഇതിനെയെല്ലാം മാറ്റി നിര്‍ത്തേണ്ടതുണ്ട്. അതില്‍ ഒരു കണ്ണി മാത്രമാണ് പിസി ജോര്‍ജെന്നും ജിയോ ബേബി പറഞ്ഞു.
ഗര്‍ഭ നിരോധന ഗുളികകള്‍ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിച്ചിരിക്കണം
‘ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ചുകൊണ്ടുള്ള പിസി ജോര്‍ജിന്റെ പ്രസ്താവനേയേയും ജിയോ ബേബി രൂക്ഷമായി വിമര്‍ശിച്ചു. ‘ദിലീപിന്റെയോ ഫ്രാങ്കോയുടെയോ കേസില്‍ നമുക്ക് എവിടെ വേണമെങ്കിലും നില്‍ക്കാം. അതിന് ജനാധിപത്യപരമായ അവകാശമുണ്ട്. പക്ഷേ അപ്പോള്‍ പോലും ഒരാളെ പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യേണ്ടതില്ല. പിസി ജോര്‍ജ് പക്ഷേ പെണ്‍കുട്ടിയെ അപമാനിക്കുകയാണ്. പിസി ജോര്‍ജ് എന്ന് പറയുന്നത് ഭാഷയുടെ വൃത്തികേടിന്റെ അങ്ങേ അറ്റമാണ്. ഇത്തരം വൃത്തികേടുകള്‍ താങ്ങി നടക്കുന്നവര്‍ക്ക് ആശ്വാസവും സപ്പോര്‍ട്ടുമാണ് പിസി ജോര്‍ജിനെ പോലെയുള്ളവര്‍’. ജിയോ ബേബി പറഞ്ഞു
Post Your Comments