ദില്ലി: ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്‍റെ ഓര്‍മ്മ പുതുക്കാനാണ് ഓരോ വര്‍ഷവും ജനുവരി 26 -ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളുടെയും അവരുൾപ്പെട്ട ധീരത നിറഞ്ഞ സമരങ്ങളുടെയും ത്യാഗോജ്ജ്വലമായ ഗതകാല സ്‌മൃതികളിലൂടെയാണ് ഈ നിമിഷം നമ്മൾ കടന്നുപോകേണ്ടത്.
Also Read:ഖത്തീബുമാര്‍ പള്ളികളില്‍ ഉദ്ബോധനം നടത്തണം, വിവാഹപ്രായം ഉയർത്താൻ അനുവദിക്കരുത്: സമസ്ത
ഇന്ത്യ ഒരു പരമാധികാര സ്വതന്ത്ര രാജ്യമാണ്. ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യരുടെയും വ്യക്തിപരമായ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകാനും അതിനെ സംരക്ഷിക്കാനും ഈ രാജ്യത്തെ നിയമത്തിന് കഴിയും എന്ന് സ്ഥാപിച്ചെടുത്തതിന്റെ 73 -മത് വാർഷികമാണ് ഇന്ന്. ഡൽഹിയിലെ രാജ്പഥിലാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായ പരേഡും പരിപാടികളും നടക്കുന്നത്. ഇന്ത്യയുടെ സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും നിരവധി നിശ്ചല ദൃശ്യങ്ങൾ ചടങ്ങിൽ പ്രദർശിപ്പിക്കും.
ചടങ്ങുകൾ എല്ലാം തന്നെ കോവിഡ് പ്രോട്ടോകോളുകൾ അനുസരിച്ചായിരിക്കും നടത്തുക. പത്തരയ്ക്കാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
1949 നവംബർ 26 ന് ഇന്ത്യൻ ഭരണഘടനാ അസംബ്ലി ഭരണഘടന അംഗീകരിക്കുകയും 1950 ജനുവരി 26 ന് ജനാധിപത്യ സർക്കാർ സംവിധാനത്തോടെ പ്രാബല്യത്തിൽ വരികയും ചെയ്തു, ഇത് ഒരു സ്വതന്ത്ര റിപ്പബ്ലിക്കിലേക്കുള്ള രാജ്യത്തിന്റെ പരിവർത്തനം പൂർത്തിയാക്കി . ജനുവരി 26 റിപ്പബ്ലിക് ദിനമായി തിരഞ്ഞെടുത്തു, കാരണം 1930-ൽ ഈ ദിവസമാണ് ഇന്ത്യൻ സ്വാതന്ത്ര്യ പ്രഖ്യാപനം ( പൂർണ സ്വരാജ് ) ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രഖ്യാപിച്ചത്.
Post Your Comments