AlappuzhaLatest NewsKeralaNattuvarthaNews

പൊലീസും നാ​ട്ടു​കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം : 13 പേ​ർ​ക്ക് പ​രി​ക്ക്, നി​ര​വ​ധി പേ​ർ പൊലീസ് ക​സ്റ്റ​ഡി​യി​ൽ

സം​ഘ​ർ​ഷ​ത്തി​ൽ 9 യു​വാ​ക്ക​ൾ​ക്കും 4 പൊ​ലീസു​കാ​ർ​ക്കും പ​രി​ക്കേറ്റു

അ​മ്പ​ല​പ്പു​ഴ: പൊ​ലീസും നാ​ട്ടു​കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം. പോ​ലീ​സു​കാ​രുൾ​പ്പെ​ടെ 13 പേ​ർ​ക്കു പ​രി​ക്ക്. സം​ഘ​ർ​ഷ​ത്തി​ൽ 9 യു​വാ​ക്ക​ൾ​ക്കും 4 പൊ​ലീസു​കാ​ർ​ക്കും പ​രി​ക്കേറ്റു. ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തി​നാ​ണ് സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​ത്. വ​ണ്ടാ​നം മാ​ധ​വ​ൻ മു​ക്കി​ൽ ആണ് സംഭവം.

തീ​ര​ദേ​ശ​ത്ത് നി​ന്ന് പി​ടി​കൂ​ടി​യ യു​വാ​ക്ക​ളെ പൊ​ലീ​സ് ജീ​പ്പി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ച്ച​തി​നെ ഒ​രുവി​ഭാ​ഗം നാ​ട്ടു​കാ​ർ എ​തി​ർ​ത്തു. ഇ​തി​നി​ടെ പൊ​ലീസ് ലാ​ത്തി ​വീ​ശി​യ​ത് കൂ​ടു​ത​ൽ പ്ര​കോ​പ​ന​മാ​യി. തു​ട​ർ​ന്ന് ചി​ല കോ​ണു​ക​ളി​ൽ നി​ന്ന് ക​ല്ലേ​റു​ണ്ടാ​യി. പു​ന്നപ്ര ​സി​ഐ പ്ര​താ​പ​ച​ന്ദ്ര​ന്‍റെ ജീ​പ്പ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു.

Read Also : ച​രി​ത്ര​ത്തി​ലാ​ദ്യ​മായി അര്‍ധരാത്രി അടിയന്തിര ഹൈക്കോടതി സിറ്റിങ്​: കൊറിയന്‍ കപ്പല്‍ കൊച്ചിതീരം വിടുന്നത്​ തടഞ്ഞു

സം​ഭ​വ​മ​റി​ഞ്ഞു വ​ൻ പൊ​ലി​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി നി​ര​വ​ധി പേ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​വ​രെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ത്രി ഏ​റെ വൈ​കി​യും നാ​ട്ടു​കാ​ർ പൊലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി.

ഒ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ തീ​ര​ത്തി​രു​ന്ന യു​വാ​ക്ക​ളെ പൊ​ലീസ് പി​ടി​ച്ച​താ​ണ് സം​ഘ​ർ​ഷ​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം മ​ദ്യ​ല​ഹ​രി​യി​ൽ ചി​ല​ർ ബ​ഹ​ളം​വ​ച്ചെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button