ഇടുക്കി : റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ എം എം മണി.
റിപബ്ലിക് ദിന പരേഡില്‍ നിന്നൊഴിവാക്കിയ കേരളത്തിന്റെ ഫ്‌ളോട്ട് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്താണ് എം എം മണി റിപ്പബ്ലിക് ദിനാശംസകള്‍ നേർന്നിരിക്കുന്നത്. ‘ചാക്കോ മാഷിന്റെ 51 പവനില്‍ മുക്കിക്കളയാന്‍ ശ്രമിച്ച നമ്മുടെ സ്വന്തം നെക്ലസ്’ എന്ന അടിക്കുറിപ്പോടെയാണ് എം എം മണിയുടെ പോസ്റ്റ്.
റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തിന്റെ ഫ്‌ളോട്ട് ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ജഡായുപ്പാറയുടെയും ശ്രീനാരായണഗുരുവിന്റെയും ടാബ്ലോയായിരുന്നു കേരളം നല്‍കിയിരുന്നത്. ഗുരുവിന് പകരം ശ്രീ ശങ്കരാചാര്യന്റെ ദൃശ്യം വേണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണ് ഒഴിവാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു.
Read Also : ഹിന്ദുത്വ ഭരണം നടത്തുന്ന രാജ്യത്ത് ബുദ്ധദേബയുടെ തീരുമാനം പ്രതീക്ഷ നൽകുന്നു: ശ്രീജ നെയ്യാറ്റിൻകര
എന്നാല്‍, നിലവാരമില്ലാത്തതിനാലാണ് ഒഴിവാക്കിയതെന്നാണ് കേന്ദ്രത്തിന്റെ വാദം. തമിഴ്‌നാടിന്റെ ടാബ്ലോയും കേന്ദ്രം ഒഴിവാക്കിയിരുന്നു.
Post Your Comments