ഭോപ്പാൽ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വീണ്ടും വധ ഭീഷണി. യോഗിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിക്കൊണ്ടുള്ള കത്തും സ്ഫോടകവസ്തുക്കളും പോലീസിന് ലഭിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
രേവ ജില്ലയിലെ ദേശീയ പാത 30ൽ നിന്നാണ് കത്തും സ്‌ഫോടക വസ്തുവും ലഭിച്ചത്. സ്‌ഫോടക വസ്തു കണ്ട ചില കാൽനടയാത്രികർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഉടനെ പോലീസും ബോംബ് സ്‌ക്വാഡും എത്തി ബേംബ് നിർവ്വീര്യമാക്കി. ഇതിന് അടുത്ത് നിന്നാണ് യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി മുഴക്കിക്കൊണ്ടുള്ള കത്ത് പോലീസിന് ലഭിച്ചത്.
അതേസമയം, അടുത്ത മാസം യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യോഗി ആദിത്യനാഥിനെതിരായ ഭീഷണിക്കത്ത് ഗൗരവമായാണ് അന്വേഷണ സംഘം പരിഗണിക്കുന്നത്. ആദ്യമായാണ് രേവ ജില്ലയിൽ നിന്നും ഇത്തരത്തിൽ സ്‌ഫോടക വസ്തുവും, കത്തും ലഭിച്ചത്. കത്തിന്റെ ഉറവിടവും ബോംബ് സ്ഥാപിച്ചതിന്റെ ഉദ്ദേശ്യവുമാണ് നിലവിൽ പോലീസ് പരിശോധിച്ച് വരുന്നത്.
Post Your Comments