Latest NewsNewsLife Style

ഭക്ഷണം കഴിച്ചാലുടനെ പല്ല് തേയ്ക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്!

പലരേയും അലട്ടുന്ന ഒന്നാണ് പല്ലിനുണ്ടാകുന്ന കേടുകളും പ്രശ്‌നങ്ങളും. പല്ലിന്റെ കേടിന് കാരണങ്ങൾ പലതുമുണ്ട്. ഇതിൽ പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണങ്ങളുടെ പോരായ്മ ഒന്നാണ്. പല്ല് വൃത്തിയാക്കാത്തത് പല്ല് കേടാകാനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ടതുമാണ്. പല്ലു തേയ്ക്കുന്നത്, അതായത് പല്ല് ബ്രഷ് ചെയ്യുന്നത് പല്ലിന്റെ ആരോഗ്യത്തിന് പരമപ്രധാനമാണ്. എന്നാൽ പല്ല് ബ്രഷ് ചെയ്യുന്നതിൽ വരുത്തുന്ന ചില പ്രശ്‌നങ്ങൾ പലപ്പോഴും പല്ലിന്റെ ആരോഗ്യം കളയുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.

പലപ്പോഴും നേരമില്ലാത്തതിനാല്‍ തിരക്കിട്ട് പല്ല് തേയ്ക്കുന്നവരുണ്ട്. ഇത് പല്ലിന്റെ ആരോഗ്യത്തിന് കേടാണ്. പലപ്പോഴും നാം തിരക്കിട്ട് പല്ലു തേയ്ക്കുമ്പോള്‍ പല്ലിന്റെ എല്ലാ ഭാഗങ്ങളും വേണ്ട രീതിയില്‍ വൃത്തിയാകുന്നില്ലെന്നതാണ് വാസ്തവം. ദിവസവും രണ്ടു തവണയെങ്കിലും രണ്ടു മിനിറ്റ് വീതം പല്ല് വൃത്തിയാക്കണമെന്നാണ് പറയുക. ഇതു പോലെ പല്ല് തേയ്ക്കുന്ന രീതിയും പരമപ്രധാനമാണ്.ഏറെ നേരമെടുത്തും വല്ലാതെ തിരക്ക് പിടിച്ചും പല്ലു തേയ്ക്കരുത്. 2 മിനിറ്റ് സാവകാശം പല്ലു തേയ്ക്കുകയെന്നതാണ് പറയുക. പല്ലിന്റെ എല്ലാ ഭാഗങ്ങളും മോണയുമെല്ലാം വൃത്തിയാക്കണം.

പല്ലില്‍ വെളുപ്പിയ്ക്കാനും മറ്റുമുള്ള കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കുമ്പോള്‍ അത് പല്ലിന്റെ ഇനാമലിനെ കേടു വരുത്താതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. പേസ്റ്റും കഴിവതും രാസവസ്തുക്കള്‍ അടങ്ങാത്തവയാകാന്‍ ശ്രദ്ധിയ്ക്കണം. ഇതു പോലെ ഉമിക്കരി പോലുള്ള പരമ്പരാഗത വഴികള്‍ പല്ല് തേയ്ക്കുവാന്‍ ഉപയോഗിയ്ക്കുമ്പോള്‍ ഇത് പല്ലിന്റെ സ്വാഭാവിക ഘടനയെ കേടു വരുത്തുന്നില്ലെന്ന് ഉറപ്പു വരുത്തുകയും വേണം.

പലരും ഒരേ ടൂത്ത് ബ്രഷ് തന്നെ ഏറെക്കാലം ഉപയോഗിയ്ക്കുന്നവരാണ്. ഇത് പല്ല് വൃത്തിയാക്കുന്നില്ലെന്നത് മാത്രമല്ല, പല്ലിന്റെ ആരോഗ്യത്തിന് ദോഷവുമാണ്. പഴയ ബ്രഷില്‍ പല്ലിന് ദോഷകരമായ ബാക്ടീരികള്‍ വളരാന്‍ സാധ്യതയേറെയാണ്.പഴയ ബ്രഷ് ഉപയോഗിച്ച് ബ്രഷ് ചെയ്യുന്നത്, നിങ്ങളുടെ വായയുടെ ആരോഗ്യത്തെ തന്നെ മോശമായി ബാധിക്കും. ഓരോ മൂന്നോ നാലോ മാസത്തിലൊരിക്കൽ ടൂത്ത് ബ്രഷ് മാറ്റാൻ ശ്രമിയ്ക്കുക. ഇതു പോലെ കൃത്യമായ വലിപ്പത്തിലുള്ള ടൂത്ത്ബ്രഷ് ഉപയോഗിയ്ക്കണം.

ഭക്ഷണത്തിന് ശേഷം പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ നീക്കം ചെയ്യാൻ പലരും കഴിച്ച ഉടനെ ബ്രഷ് ചെയ്യാറുണ്ട്. നമ്മൾ കഴിക്കുന്ന മിക്ക ഭക്ഷ്യവസ്തുക്കളും അസിഡിറ്റി സ്വഭാവമുള്ളവയാണ്, അതിനാൽ ഇത് വായിലെ ഓറൽ കവിറ്റിയെ ഒരു അസിഡിക് അന്തരീക്ഷമാക്കി മാറ്റുന്നു.

Read Also:- ‘മഞ്ഞപ്പിത്തം’ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..!

ഒരു അടിസ്ഥാന ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് കഴിച്ച ഉടനെ പല്ല് തേയ്ക്കുന്നത് പല്ലിന്റെ ഇനാമൽ പാളി പതുക്കെ നീക്കം ചെയ്തേക്കാം. ദീർഘകാലാടിസ്ഥാനത്തിൽ, ഇത് ഇനാമലിനെ ദുർബലപ്പെടുത്തുകയും പല്ലുകളിൽ പുളിപ്പ് ഉണ്ടാക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. നിങ്ങൾ എന്തെങ്കിലും കഴിച്ചതിനു ശേഷം 15-20 മിനിറ്റ് കാത്തിരിക്കുക, അതിന് ശേഷം മാത്രം പല്ല് തേക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button