KeralaLatest NewsNewsIndia

ഈ നാടിന്റെ ആദരം ഏറ്റുവാങ്ങാൻ അർഹത ഇല്ലെന്ന് തിരിച്ചറിഞ്ഞല്ലോ: ബുദ്ധദേവിനെ പരിഹസിച്ച് സന്ദീപ് വാചസ്പതി

ഡൽഹി: പദ്‌മഭൂഷൺ പുരസ്കാരം നിരസിച്ച സിപിഎം നേതാവും മുൻ ബംഗാൾ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയെ പരിഹസിച്ച് ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതി. ഈ നാടിന്റെ ആദരം ഏറ്റുവാങ്ങാൻ അർഹത ഇല്ലെന്ന് തിരിച്ചറിഞ്ഞ ബുദ്ധദേവിന് ആശംസകൾ എന്നാണു സന്ദീപ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. ‘കമ്മ്യൂണിസ്റ്റ് നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ പദ്മഭൂഷൻ നിരസിച്ചത്രേ. ഈ നാടിന്റെ ആദരം ഏറ്റുവാങ്ങാൻ അർഹത ഇല്ലെന്ന് തിരിച്ചറിഞ്ഞ ബുദ്ധദേബിന് അഭിനന്ദനങ്ങൾ’, സന്ദീപ് കുറിച്ചു.

Also Read:വീ​ടി​നു സ​മീ​പം പാ​ര്‍​ക്കു ചെ​യ്തി​രു​ന്ന ബൈ​ക്ക് മോ​ഷണം പോയതായി പരാതി

അതേസമയം, സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിലൂടെയാണ് ബുദ്ധദേവ് ഭട്ടാചാര്യ പദ്‌മഭൂഷൺ പുരസ്കാരം നിരസിച്ച കാര്യം അറിയിച്ചത്. ബുദ്ധദേവ് ഭട്ടാചാര്യക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് വ്യക്തമാക്കിയാണ് പദ്മ പുരസ്കാരം നിരസിക്കുന്നതായി യെച്ചൂരി ട്വീറ്റ് ചെയ്തത്. പദ്‌മഭൂഷൺ പുരസ്കാരത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ആരും തന്നോട് ഇതിനെകുറിച്ച് സംസാരിച്ചിട്ടില്ലെന്നും ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. ഇനി അഥവാ പുരസ്കാരം ലഭിച്ചിട്ടുണ്ടെങ്കിൽ തന്നെ അത് നിരസിക്കുകയാണെന്നും ബുദ്ധദേവ് ഭട്ടാചാര്യ കൂട്ടിച്ചേർത്തു. എന്നാൽ പുരസ്കാരം നിരസിക്കുന്നതിന് വ്യക്തമായ കാരണം ബുദ്ധദേവ് വ്യക്തമാക്കിയിട്ടില്ല.

ഇക്കാര്യത്തിൽ പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കേന്ദ്ര സർക്കാരിനോടുള്ള വിയോജിപ്പ് മൂലമാണ് ബുദ്ധദേവ് ഭട്ടാചാര്യ പത്‌മഭൂഷൺ പുരസ്കാരം നിരസിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button