Latest NewsCricketNewsSports

ടീമില്‍ നിന്നും പുറത്താകുമായിരുന്ന സാഹചര്യത്തിൽ കോഹ്‌ലിയെ പിടിച്ചു നിര്‍ത്തിയത് താനും ധോണിയുമായിരുന്നു: സെവാഗ്

മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ ടീമില്‍ നിന്നും പുറത്താകുമായിരുന്ന സാഹചര്യത്തിൽ പിടിച്ചു നിര്‍ത്തിയത് താനും മഹേന്ദ്രസിംഗ് ധോണിയുമായിരുവെന്ന് വീരേന്ദര്‍ സെവാഗ്. പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. 2011 ല്‍ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ അരങ്ങേറിയ കോഹ്ലിയ്ക്ക് ആദ്യ മൂന്ന് ടെസ്റ്റില്‍ എടുക്കാനായത് 76 റണ്‍സായിരുന്നു. ആ വര്‍ഷം പിന്നീട് നാട്ടില്‍ വെസ്റ്റിന്‍ഡീസിനെതിരേയുള്ള പരമ്പരയിലും കോഹ്ലി വീണ്ടും ആദ്യ ഇലവനില്‍ ഇടം നേടി.

പിന്നാലെയെത്തിയ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും കോഹ്‌ലിക്ക് തിളങ്ങാനായില്ല. മറ്റേതൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാനെയും പോലെ അവരുടെ ബൗളിങ് നിരയ്ക്ക് മുന്നില്‍ കോഹ്ലിയും പതറി. മധ്യനിര ബാറ്റസ്മാനായ കോഹ്ലിയ്ക്ക് മൂന്നാം മത്സരത്തില്‍ ആദ്യ ഇലവനിൽ ഇടം നേടാനായില്ല. അന്ന് കോഹ്ലിയെ ടീമില്‍ നിന്നും ഒഴിവാക്കാന്‍ ഒരു സെലക്ടര്‍ ആവശ്യപ്പെട്ടു. 2012ല്‍ പെര്‍ത്തില്‍ കോഹ്ലിയ്ക്ക് പകരമായി രോഹിതിനെ ഉള്‍പ്പെടുത്താനായിരുന്നു സെലക്ടര്‍മാര്‍ക്ക് താല്‍പ്പര്യം.

Read Also:- ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍..!

എന്നാല്‍ അന്ന് ഉപനായകനായിരുന്ന താനും നായകനായിരുന്ന ധോണിയും സമ്മതിച്ചില്ല. പിന്നെ ഉണ്ടായതെല്ലാം ചരിത്രം.. വീരു പറഞ്ഞു. പെര്‍ത്തില്‍ നടന്ന ഈ മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ കോഹ്ലി 44 റണ്‍സടിച്ചു. പിന്നാലെ 75 റണ്‍സും സ്‌കോര്‍ ചെയ്തു. നാലാം ടെസ്റ്റില്‍ സെഞ്ച്വറിയും നേടി. പിന്നാലെ നടന്ന ഏകദിന പരമ്പരയില്‍ എട്ടു മത്സരങ്ങളില്‍ 373 റണ്‍സായിരുന്നു കോഹ്ലി നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button