ThiruvananthapuramNattuvarthaLatest NewsKeralaNews

വിഷുവിന് എഴുന്നള്ളത്ത് കണ്ട ഫീൽ: റിപ്പബ്ലിക്ക് ദിന പരേഡിനെ പരിഹസിച്ച് അരുൺ കുമാർ

തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന പരേഡിനെ പരിഹസിച്ച് മാധ്യമപ്രവർത്തകൻ അരുൺ കുമാർ. പരേഡ് കണ്ടിട്ട് വിഷുവിന് എഴുന്നള്ളത്ത് കണ്ട ഫീൽ ആണ് തോന്നിയതെന്ന് അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചു. ദേശീയത സ്റ്റേറ്റിനെ നിർവ്വചിച്ചു തുടങ്ങിയതാണ് നമ്മൾ ഇന്നു കണ്ടതെന്നും സ്റ്റേറ്റ്, നേഷനായി മാറുന്ന കാലം അടുത്താണന്ന ഓർമ്മപ്പെടുത്തലാണിതെന്നും അരുൺകുമാർ പറയുന്നു.

അരുൺ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഈ ‘നിശ്ചല ‘ ദൃശ്യങ്ങൾക്കിടയിലേക്ക് ചലിക്കുന്ന ഗുരുവും’ പെരിയാറും എങ്ങനെ ഇരിക്കാനാണ്. ശ്രമണ പാരമ്പര്യത്തേയും ചർവ്വാക ദർശനങ്ങളെയും, സൂഫി, മുഗൾ, ഭക്തിപ്രസ്ഥാനങ്ങളെയുമൊക്കെ വീണ്ടും ഓർമ്മയിൽ എഴുന്നളിക്കാനാണ് ഈ പരേഡ് എന്ന് നിങ്ങൾ കരുതിയോ? ദേശീയത സ്റ്റേറ്റിനെ നിർവ്വചിച്ചു തുടങ്ങിയതാണ് നമ്മൾ ഇന്നു കണ്ടത്. സ്റ്റേറ്റ്, നേഷനായി മാറുന്ന കാലം അടുത്താണന്ന ഓർമ്മപ്പെടുത്തലാണ്..
തോന്നിയത്: വിഷുവിന് എഴുന്നള്ളത്ത് കണ്ട ഫീൽ!

shortlink

Related Articles

Post Your Comments

Related Articles


Back to top button