Latest NewsUAENewsInternationalGulf

യുഎഇ ഭീകരതയെയും വിദ്വേഷത്തെയും ചെറുക്കും: മുന്നറിയിപ്പുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

ദുബായ്: യുഎഇ ഭീകരതയെയും വിദ്വേഷത്തെയും ചെറുക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ്. വിദ്വേഷത്തിനും ആക്രമണത്തിനും യുഎഇ കീഴടങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: ന്യൂനപക്ഷക്ഷേമ ഡയറക്ടറുടെ ഓഫീസിൽ ക്ലാർക്ക് ഒഴിവ്: ഫെബ്രുവരി 2 വരെ അപേക്ഷിക്കാം

രാജ്യം നന്മ പകരുന്ന പ്രതീക്ഷയുടെ കിരണമായി തുടരുകയാണ്. നമ്മുടെ ചരിത്രവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നു. അന്ധകാരത്തിന്റെയും തീവ്രവാദത്തിന്റെയും ശക്തികൾക്കെതിരായ അഭേദ്യമായ കോട്ടയായതിൽ ഞങ്ങൾ അഭിമാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഹൂതികൾക്ക് യുഎഇ ശക്തമായ തിരിച്ചടി നൽകിയിരുന്നു. യെമനിലെ മിസൈൽ വിക്ഷേപണ കേന്ദ്രമാണ് യുഎഇ തകർത്തത്. തിങ്കളാഴ്ച രാവിലെ അബുദാബിക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് നടപടി. തിങ്കളാഴ്ച പുലർച്ചെ യെമൻ സമയം 4.10 നായിരുന്നു യുഎഇ തിരിച്ചടി നടത്തിയത്. എഫ് 16 യുദ്ധ വിമാനമുപയോഗിച്ചായിരുന്നു യുഎഇ സൈന്യം തിരിച്ചടിച്ചത്.

യുഎഇ പ്രതിരോധ സേന സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആക്രമണം നടത്തിയ വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ആകാശ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

Read Also: വിലക്കയറ്റത്തെക്കുറിച്ച് ചോദിച്ചു, മാധ്യമപ്രവര്‍ത്തകനെ ചീത്ത വിളിച്ച് ജോ ബൈഡന്‍: വിഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button