Latest NewsNewsLife StyleHealth & Fitness

മുടികൊഴിച്ചില്‍ തടയാന്‍

മുടികൊഴിച്ചില്‍ തടയാന്‍ വെളുത്തുള്ളിയും ഉപയോഗിയ്ക്കാം

മുടികൊഴിച്ചില്‍ തടയാന്‍ വെളുത്തുള്ളിയും ഉപയോഗിയ്ക്കാം. ഇതിനായി ഒരു കപ്പു തേങ്ങാപ്പാല്‍, 6-7 അല്ലി വെളുത്തുളളി എന്നിവയാണ് ആവശ്യം. തേങ്ങാപ്പാല്‍ ടിന്നില്‍ ലഭിയ്ക്കുന്നതല്ലാതെ തേങ്ങയില്‍ നിന്നും തന്നെ നേരിട്ടെടുക്കുന്നതാണ് ഏറ്റവും നല്ലത്.

തേങ്ങാപ്പാല്‍, വെളുത്തുള്ളി ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക. ഇത് ഊറ്റിയെടുക്കണം. ആ മിശ്രിതം ശിരോചര്‍മത്തില്‍ സ്പ്രേ ചെയ്യുകയോ പുരട്ടുകയോ ചെയ്യാം. മുടിയില്‍ പുരട്ടണമെന്നില്ല. ഇത് 15 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം.

Read Also : റിപബ്ലിക് ദിനത്തിന് മുന്നോടിയായി അയോദ്ധ്യയിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

വെളുത്തുള്ളി ആന്റിബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങളുള്ള ഒന്നാണ്. താരന്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും മുടിയെ സംരക്ഷിയ്ക്കുന്ന ഒന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button