KeralaNattuvarthaLatest NewsIndiaNews

നബിക്ക് ഹിറാ സന്ദേശങ്ങള്‍ക്ക് ശേഷം ബുദ്ധിമാന്ദ്യമെന്ന് വൈദികൻ, ഫാദര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നുവെന്ന് എസ്.വൈ.എസ്

കണ്ണൂര്‍: നബിക്ക് ഹിറാ സന്ദേശങ്ങള്‍ക്ക് ശേഷം ബുദ്ധിമാന്ദ്യമെന്ന് വൈദികനെ വിമർശിച്ച് മുസ്ലിം സംഘടനയായ എസ് വൈ എസ് രംഗത്ത്. സെന്റ് തോമസ് ചര്‍ച്ച്‌ തിരുന്നാളിനോടനുബന്ധിച്ച്‌ നടന്ന പ്രഭാഷണത്തിലാണ് ഹലാല്‍ വിശദീകരണത്തിനിടെ ഇരിട്ടി മണിക്കടവ് സെന്റ് തോമസ് ചര്‍ച്ചില്‍ ഫാ.ആന്റണി പ്രവാചകനെ മോശമായി ചിത്രീകരിച്ചതെന്ന് എസ് വൈ എസ് ആരോപിക്കുന്നു.

Also Read:ഭാവികേരളത്തെയാകമാനം തെക്കോട്ടെടുക്കുവാനല്ലോ പണിയുന്നു നമ്മളതിവേഗപാത: റഫീഖ് അഹമ്മദിനു പിന്തുണയുമായി വീരാൻകുട്ടി

മുഹമ്മദ് നബിക്ക് ഹിറാ ദിവ്യ സന്ദേശങ്ങള്‍ക്ക് ശേഷം ബുദ്ധിമാന്ദ്യം സംഭവിച്ചെന്ന രീതിയില്‍ വളരെ മോശമായി ചിത്രീകരിച്ചുള്ള പരാമര്‍ശം അങ്ങേയറ്റം അപലപനീയവും നിന്ദ്യവുമാണെന്നും ഫാദര്‍ തീ കൊള്ളികൊണ്ട് തല ചൊറിയുകയാണെന്നും സുന്നീ യുവജന സംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റി പറഞ്ഞു

‘മനുഷ്യ സ്‌നേഹവും മതമൈത്രിക്കും നില കൊള്ളേണ്ട പുരോഹിതര്‍ പ്രവാചക നിന്ദയും മത വൈര്യവും പ്രചരിപ്പിക്കുന്നത് അത്യന്ത്യം ആപത്കരമാണ്. ഹലാല്‍ ഭക്ഷണമെന്നത് മുസ്ലിങ്ങള്‍ തുപ്പിയതാണെന്ന് അച്ഛനെപ്പോലെ ഉന്നത വിദ്യാഭ്യാസമുള്ളവര്‍ പ്രസ്താവിക്കുന്നത് ഖേദകരമാണ്. മാത്രവുമല്ല മലബാറിലും തെക്ക് ഭാഗത്തും ചെയിന്‍ ജ്യൂസ് കട നടത്തി കൃസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച്‌ വല വീശീപ്പിടിച്ച്‌ മതം മാറ്റല്‍ പ്രക്രിയ നടത്തുന്നതെന്നും അതിനാല്‍ പുറം നാടുകളിലും മറ്റും പോയാല്‍ അവിടുത്തെ കടകള്‍ നോക്കി കയറണമെന്നുമുള്ള പ്രസ്താവനയും സൗഹാര്‍ദ്ദമായി കഴിഞ്ഞ് കൂടുന്ന നമ്മുടെ നാടിന് അപമാനമാണെന്നും ഇത്തരം പ്രസ്താവന പിന്‍വലിച്ച്‌ മാപ്പ് പറയണമെന്നും എസ്‌വൈഎസ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും’, എസ് വൈ എസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button