KeralaLatest NewsIndiaNews

ഇന്ത്യയില്‍ മറ്റൊരിടത്തും ഇല്ലാത്ത നിയമമാണ് കേരളത്തില്‍ ഉള്ളത്, ലോകായുക്തയുടെ അധികാര പരിധി കുറയ്ക്കണം: പി രാജീവ്

തിരുവനന്തപുരം: ലോകായുക്തയുടെ അധികാര പരിധി കുറയ്ക്കണമെന്ന നിലപാടിനെ അനുകൂലിച്ച് മന്ത്രി പി രാജീവ് രംഗത്ത്. ലോകായുക്ത ഓര്‍ഡിനന്‍സ് എ ജിയുടെ നിയമോപദേശം പരിഗണിച്ചാണ് നടപടിയെടുത്തതെന്ന് മന്ത്രി പറഞ്ഞു.

Also Read:കാത്സ്യം വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം..!

‘ഇന്ത്യയില്‍ മറ്റൊരിടത്തും ഇല്ലാത്ത നിയമമാണ് കേരളത്തില്‍ ഉള്ളത്. നിയമങ്ങള്‍ സ്വാഭാവിക നീതിക്കും ഭരണഘടനക്കും അനുസൃതമായി ആവണം നിയങ്ങള്‍ ഉണ്ടാവേണ്ടത്. നിയമഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സിന് മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനും എതിരായ പരാതികളുമായി യാതൊരു ബന്ധവുമില്ല’, പി രാജീവ് വ്യക്തമാക്കി.

‘നിയമസഭയില്‍ ചര്‍ച്ച ചെയ്യാനുള്ള സാധ്യതകള്‍ ഒന്നും അടഞ്ഞിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ കൂടി പഠിച്ചാണ് നടപടി. ഹൈക്കോടതി വിധികള്‍ കൂടി പരിഗണിച്ചാണ് ഓര്‍ഡിനന്‍സ്. കഴിഞ്ഞ ഏപ്രിലിൽ തന്നെ ഓര്‍ഡിനന്‍സിനായുള്ള നടപടികള്‍ ആരംഭിച്ചു’, പി രാജീവ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button