NattuvarthaLatest NewsKeralaNews

ഭാവികേരളത്തെയാകമാനം തെക്കോട്ടെടുക്കുവാനല്ലോ പണിയുന്നു നമ്മളതിവേഗപാത: റഫീഖ് അഹമ്മദിനു പിന്തുണയുമായി വീരാൻകുട്ടി

തിരുവനന്തപുരം: സൈബർ ആക്രമണം നേരിടുന്ന കവി റഫീഖ് അഹമ്മദിന് പിന്തുണയുമായി കവി വീരാൻകുട്ടി രംഗത്ത്. കെ റയിലിനെതിരെയുള്ള കവിത പങ്കുവച്ചുകൊണ്ടാണ് വീരാൻകുട്ടി കവിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. വടക്കുള്ള കൂട്ടരെ മാത്രമല്ല ഭാവികേരളത്തെയാകമാനം തെക്കോട്ടെടുക്കുവാനല്ലോ പണിയുന്നു നമ്മളതിവേഗപാത എന്ന് തുടങ്ങുന്നതാണ് വീരാൻ കുട്ടിയുടെ കവിത.

Also Read:ലോകായുക്തയുടെ അധികാരം കവരുന്നത് അഴിമതിക്കും മുഖ്യമന്ത്രിയെ രക്ഷിക്കാനും: കെ.സുരേന്ദ്രൻ

അതേസമയം കെ റയിലിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് റഫീഖ് അഹമ്മദ് എഴുതിയ കവിതയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് സൈബർ ഇടങ്ങളിൽ നടക്കുന്നത്. റഫീഖ് അഹമ്മദിനു പിന്തുണയുമായി ഗായകൻ ഷഹബാസ് അമനും മറ്റ് പല പ്രമുഖരും രംഗത്തെത്തിയിരുന്നു.

വീരാൻകുട്ടിയുടെ കവിത വായിക്കാം :

കവിതയല്ല

കൂകൂ കൂ കൂ തീവണ്ടി…

വടക്കുള്ള കൂട്ടരെ മാത്രമല്ല
ഭാവികേരളത്തെയാകമാനം തെക്കോട്ടെടുക്കുവാനല്ലോ പണിയുന്നു നമ്മളതിവേഗപാത.
പാത പണിത കടം വീട്ടുവാൻ
കുത്തുപാളയെടുക്കുന്ന കാലം
നാടിനു ചെന്നു തല വെയ്ക്കുവാൻകൂടി –
യാണീയതിവേഗപാത.
സഹ്യനെ കുത്തിത്തുരന്ന്, പുഴകളെ
കൊന്നു കുതിച്ചു പായുമ്പോൾ
കീഴിലമർന്നരയുന്ന നിലവിളി
കേൾക്കാത്തതാമുയരത്തിൽ
ചിക്ക് പുക്ക് ചിക്ക് പുക്ക് പാടിപ്പറക്കുവാൻ
പോരൂ കവികളേ കൂടെ!
ചൂളം വിളിച്ചു പറക്കട്ടെ നമ്മുടെ
വിപ്ലവ വികസന ഗാഥ!

(റഫീഖ് അഹമ്മദിന്)

shortlink

Related Articles

Post Your Comments

Related Articles


Back to top button