Latest NewsNewsIndia

ജനറൽ ബിപിൻ റാവത്തിന് പദ്മവിഭൂഷൺ

ഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് പദ്മവിഭൂഷൺ പുരസ്കാരം. ബിപിൻ റാവത്ത് ഉൾപ്പെടെ നാല് പേർ ഈ വർഷത്തെ പദ്മവിഭൂഷൺ പുരസ്കാരത്തിന് അർഹരായി. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും മുതിർന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യക്കും അടക്കം 17 പേർക്ക് പദ്മഭൂഷൺ പുരസ്കാരങ്ങളുണ്ട്. പദ്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്കാര ജേതാക്കളുടെ പേരുകളാണ് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചത്.

സാഹിത്യം, വിദ്യാഭ്യാസം മേഖലയിൽ യുപിയിൽ നിന്നുള്ള രാധേയ്ശ്യാം ഖേംകയ്ക്കും പദ്മവിഭൂഷൺ മരണാനന്തര ബഹുമതിയായി കിട്ടി. മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങ്, മഹാരാഷ്ട്രയിൽ നിന്നുള്ള പ്രഭ ആത്രേയ എന്നിവരാണ് പദ്മവിഭൂഷൺ ലഭിച്ച മറ്റുള്ളവർ.

വീരമൃത്യു വരിച്ച മലയാളി സൈനികന്‍ എം ശ്രീജിത്തിന് ശൗര്യചക്ര: എട്ട് മലയാളികള്‍ക്ക് ജീവന്‍ രക്ഷാ പതക്ക്

മലയാളിയായ ഡോ ശോശാമ്മ ഐപ്പിന് പദ്മശ്രീ പുരസ്കാരം ലഭിച്ചു. വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാന് പുരസ്കാരം. കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പാണ് പദ്മശ്രീ നേടിയ മറ്റൊരു മലയാളി. നജ്മ അക്തർ, സോനു നിഗം എന്നിവർക്കും പദ്മശ്രീ ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button